പ്രവാസി നിക്ഷേപം കൂടിയിട്ടും കൃഷിയും വ്യവസായവും പിന്നോട്ട്​ ^ഡോ. വി.കെ. രാമചന്ദ്രൻ

പ്രവാസി നിക്ഷേപം കൂടിയിട്ടും കൃഷിയും വ്യവസായവും പിന്നോട്ട് -ഡോ. വി.കെ. രാമചന്ദ്രൻ തൃശൂർ: പ്രവാസി നിക്ഷേപം കൂടിയിട്ടും സംസ്ഥാനത്ത് കൃഷിയും വ്യവസായവും പിറകോട്ടാണെന്ന്് സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ. സി.പി.എം സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. രാമചന്ദ്രൻ. കേരളത്തിൽനിന്നുള്ള പ്രവാസം തുടങ്ങുന്ന കാലത്ത് കാർഷിക മേഖലക്കായിരുന്നു പ്രാധാന്യം. പ്രവാസത്തിൽനിന്നുള്ള വരുമാനം കൂടിയതോടെ കൃഷിയും വ്യവസായവും അപ്രധാനമായി. സേവന മേഖല ശക്തിപ്പെട്ടു. സേവന മേഖലയിലെ കരുത്ത് മലയാളികളെ ലോകത്തി​െൻറ മുക്കിലും മൂലയിലും എത്തിെച്ചങ്കിലും അടിസ്ഥാന മേഖലകളിൽ പിന്നോട്ട് പോക്ക് ആശാസ്യമല്ല. പ്രവാസി നിക്ഷേപം കൃഷിയിലും വ്യവസായത്തിലും വിനിയോഗിക്കുന്ന സാഹചര്യം ഉണ്ടാകണം -അദ്ദേഹം പറഞ്ഞു. പ്രവാസികളെക്കുറിച്ച് കൃത്യമായ കണക്കില്ല. ലോക കേരളസഭക്കു ശേഷം കണക്കെടുപ്പിന് ശ്രമം തുടങ്ങിയിട്ടുണ്ട്. തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിന് ഉതകുന്ന പദ്ധതികൾ വേണം. ഇതിനായി പ്രവാസികളുടെ നിക്ഷേപം ഉപയോഗിച്ച് ലാഭേച്ഛയില്ലാത്ത കേരള വികസന ഫണ്ട് രൂപവത്കരിക്കണം. ഭാവിയിലെ വർധിച്ച കുടിയേറ്റ സാധ്യത പരിഗണിച്ച് യുവാക്കളെ വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ളവരാക്കണം. 2008ന് ശേഷം കേരളത്തിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിൽ കുറവുണ്ട്. അതേസമയം, മലപ്പുറം ജില്ലയാണ് പ്രവാസികളുടെ എണ്ണത്തിൽ മുന്നിൽ. പാലക്കാട് ജില്ല പിന്നോട്ട് പോവുകയാണ്. കേരളത്തിനു പുറത്തും വിദേശത്തും േജാലിക്കായി പോകുന്ന മലയാളി വനിതകളുടെ എണ്ണം കൂടി. വനിതകൾ യു.എസ്, യു.കെ, കാനഡ എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. ഇവരിൽ 48 ശതമാനവും ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. സംസ്ഥാനത്തി​െൻറ ഉൽപാദനത്തിൽ 28-38 ശതമാനം പങ്ക് വഹിച്ച പ്രവാസി നിക്ഷേപത്തിന് ഏതാനും വർഷമായി കുറവുണ്ട്. നഴ്സിങ് റിക്രൂട്ട്മ​െൻറിലെ അനധികൃത, നിയമ വിരുദ്ധ രീതികൾ തടയാൻ നോർക്ക നിയമ നടപടി കൈക്കൊള്ളണമെന്ന് ഡോ. രാമചന്ദ്രൻ പറഞ്ഞു. കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ, പി.കെ. ബിജു എം.പി, എം.എം. വർഗീസ്, പ്രഫ. ആർ. ബിന്ദു, പ്രവാസി സംഘം ഭാവാഹികളായ എൻ.എ. ജോൺ, എ.സി. ആനന്ദൻ, അഷ്റഫ് ഹാജി, എം.കെ. ശശിധരൻ, സരള വിക്രമൻ, പി.എൽ. പ്രസന്ന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.