ജനാധിപത്യ ശോഷണം വർധിക്കുന്നു -പ്രഫ. സാന്ദീപ് പാണ്ഡെ കൊടുങ്ങല്ലൂർ: രാജ്യത്ത് ജനാധിപത്യ ശോഷണം വർധിച്ചതായി മഗ്സസെ അവാർഡ് ജേതാവും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ പ്രഫ. സന്ദീപ് പാെണ്ഡ പറഞ്ഞു. പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജിൽ 'ഇന്ത്യൻ ജനാധിപത്യം:- സുതാര്യതയുടെ അലയൊലികൾ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമം ആയുധമാക്കിയാൽ ഒരു പരിധിവരെ സുതാര്യത കൊണ്ടുവരാനാകും. ജനപ്രതിനിധികളുടെ ചെലവുകളും ഭരണ പ്രവർത്തനങ്ങളും ഇതുവഴി പുറത്തുകൊണ്ടുവരാം. ജനങ്ങൾ അവ വേണ്ടവണ്ണം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരത്തിന് ആക്കം കൂട്ടുകയാണ് ഭരണകൂടത്തിെൻറയും കോർപറേറ്റുകളുടെയും രീതി. പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കാൻ വൻകിട കമ്പനികൾക്ക് വഴികാട്ടിയാകുന്നത് സർക്കാരുകൾ തന്നെയാണ്. അതുകൊണ്ട് പ്രതിഷേധങ്ങൾ പ്രകടിപ്പിക്കുകയാണ് ജനങ്ങൾക്ക് ചെയ്യാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോളജ് സെക്രട്ടറി കെ.എം. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അജിംസ് പി. മുഹമ്മദ്, ഇസാബിൻ അബ്ദുൽ കരീം, േപ്രാഗ്രാം കോ-ഓഡിനേറ്റർ സനന്ദ് സി. സദാനന്ദൻ, എം.എം. സബിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.