തൃശൂർ: സ്വർണവും പണവും തട്ടിയെടുത്തശേഷം മൊഴി ചൊല്ലിയ ഭർത്താവ് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ഭാര്യയുടെ പരാതി. പാവറട്ടി പാടൂർ സ്വദേശി പുതിയ വീട്ടിൽ ഷഫയാണ് ഭർത്താവ് കണ്ണൂർ ചുഴലി സ്വദേശി ആഴാറ്റുപുതിയപുരയിൽ ഉനൈസിനെതിരെ പാവറട്ടി പൊലീസിൽ പരാതി നൽകിയത്. 2016 ഡിസംബറിലായിരുന്നു വിവാഹം. വിവാഹ ശേഷം കോഴിക്കോട്ട് താമസിക്കുന്നതിനിടെ സ്വർണവും പണവും ഭർത്താവ് ൈകക്കലാക്കി. മദ്യവും ലഹരി വസ്തുക്കളും ഉപയോഗിക്കുന്നത് ചോദ്യം ചെയ്തപ്പോൾ വഴക്കായി. തുടർന്ന് ഷഫ വീട്ടിലേക്ക് മടങ്ങി. ഇതിനിടെ തലാക്ക് ചൊല്ലുന്നതായി അറിയിച്ചു. ഇതിനിടക്കാണ് തലാഖ് വിഷയത്തിൽ സുപ്രീം കോടതി വിധി വന്നത്. കോഴിക്കോട് പൊലീസിൽ പരാതി നൽകിയപ്പോൾ അപ്പോഴത്തെ ദേഷ്യത്തിന് തലാഖ് ചൊല്ലിയതാണെന്നും ഒന്നിച്ച് താമസിക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് സമീപിച്ചു. അതിനാൽ പ്രത്യേക കരാർ തയാറാക്കി കോടതിയിൽ നൽകി. ഇരുകൂട്ടരുടെയും അഭിപ്രായമറിഞ്ഞ കോടതി കരാറിെൻറ അടിസ്ഥാനത്തിൽ ഉനൈസിന് ജാമ്യം നൽകി. ഒരു മാസം കൂടെ താമസിച്ചു. ഇതിനിടെ ഉനൈസ് അസുഖബാധിതനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതിെൻറ െചലവ് ഷഫയുടെ വീട്ടുകാരാണ് വഹിച്ചത്. ആശുപത്രി വിട്ട് കണ്ണൂരിലെ വീട്ടിൽ പോകുന്നത് സംബന്ധിച്ച് തർക്കമുണ്ടായപ്പോൾ തന്നെ മൊഴി ചൊല്ലിയതിനാൽ കൊണ്ടുപോകാനാവില്ലെന്ന് പറഞ്ഞു. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ അലമാരയുടെ ചില്ലുപൊട്ടിച്ച് തന്നെ ആക്രമിച്ചു. മുഖത്തും തലക്കും കഴുത്തിനും കൈയിലും പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഉനൈസും ഷഫയും ഒന്നിച്ചുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് കണ്ണൂരിലെ നാട്ടുകാർ കണ്ടതിലെ വിരോധമാണ് ആക്രമണത്തിന് കാരണം. ഷഫയുടെ ചിത്രം ഉപയോഗിച്ച് ഫേസ്ബുക്കിലൂടെ ഉനൈസ് അശ്ലീല പ്രചാരണം നടത്തിയെന്ന് പരാതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.