ലൈസൻസ് പുതുക്കി കിട്ടുന്നില്ല; ആയുർവേദ ഒൗഷധ നിർമാതാക്കൾ സംസ്​ഥാനം വിടുന്നു

തൃശൂർ: സംസ്ഥാന സർക്കാറി​െൻറ അവഗണന സഹിക്കാനാവാതെ ആയുര്‍വേദ ഒൗഷധ നിര്‍മാതാക്കൾ കേരളം വിടുന്നു. ഔഷധ നിർമാണത്തിന് ആവശ്യമായ ഡ്രഗ്സ് ലൈസന്‍സ് പുതുക്കാത്ത സാഹചര്യത്തിൽ മറ്റു മാർഗമില്ലെന്ന് ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഒാഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ പറഞ്ഞു. ലൈസൻസ് പുതുക്കി നൽകുക, മരുന്ന് കയറ്റുമതിക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക, മറ്റു സംസ്ഥാനങ്ങളില്‍ മരുന്ന് വിൽക്കാൻ ടെൻഡറുകള്‍ക്കൊപ്പം വെക്കേണ്ട രേഖകൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ കുറച്ചായി അസോസിയേഷൻ ഉന്നയിക്കുന്നുണ്ട്. ജനുവരി 16ന് ആയുർവേദ മരുന്ന് നിർമാതാക്കളുടെ പരാതി പരിഗണിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 14 ദിവസത്തിനകം പരിഹാരമുണ്ടാക്കാൻ ഉത്തരവിെട്ടങ്കിലും സർക്കാർ നടപടിയെടുത്തില്ല. നാല് വര്‍ഷമായി പുതിയ പേറ്റൻറ് ഒൗഷധങ്ങള്‍ക്ക് സംസ്ഥാനത്ത് ലൈസൻസ് നൽകുന്നില്ല. കേരളത്തിന് പുറത്ത് 15 ദിവസത്തിനകം ലൈസൻസ് കിട്ടും. ആര്യവൈദ്യ ഫാര്‍മസി, വൈദ്യരത്നം ഒൗഷധശാല, കോട്ടക്കൽ ആര്യവൈദ്യശാല തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ഇതിനകം കേരളത്തിനു പുറത്ത് മരുന്നുൽപാദനം തുടങ്ങി. ലൈസന്‍സ് നടപടി കൃത്യമായി നീങ്ങാത്തത് മൂലം സംസ്ഥാന സര്‍ക്കാറിന് നികുതിയിനത്തിൽ കോടികളുടെ നഷ്ടമാണ് വരുന്നത്. ഇത് പരിഗണിച്ചെങ്കിലും അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുെണ്ടന്ന് ഡോ. രാമനാഥൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.