തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവ വേദിയിൽ നടന്ന കവി സമ്മേളനം സി. രാവുണ്ണി ഉദ്ഘാടനം ചെയ്തു. എതിരഭിപ്രായങ്ങളെ ആയുധംകൊണ്ട് നേരിടുന്ന അസഹിഷ്ണുതക്കെതിരായ വികാരം കവികൾ പങ്കുവെച്ചു. എസ്. ജോസഫ് അധ്യക്ഷത വഹിച്ചു. പി.എൻ. ഗോപീകൃഷ്ണൻ, കെ.ആർ. ടോണി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ലോപ, ഗിരിജ പാതേക്കര, കെ.വി. ബേബി, പവിത്രൻ തീക്കുനി, വർഗീസാൻറണി, സെബാസ്റ്റ്യൻ, ഹരിനാരായണൻ, ഇ. സന്ധ്യ, ഡോ.ആർ. ശ്രീലതവർമ, ശൈലൻ, ബൃന്ദ, പി.ആർ. രതീഷ്, ഡോ. പി. സജീവ്കുമാർ, അലി കടുകശേരി, അഗസ്റ്റിൻ കുട്ടനെല്ലൂർ, അശോകൻ പുത്തൂർ, ചേറ്റുപുഴ ഗോപാലകൃഷ്ണൻ, നടുവം സത്യൻ, ബക്കർ മേത്തല, രാധിക സനോജ് എന്നിവർ കവിത അവതരിപ്പിച്ചു. ശശിധരൻ കളത്തിങ്കൽ സ്വാഗതവും ടി.യു. അനിൽകുമാർ നന്ദിയും പറഞ്ഞു. ഇന്നത്തെ പരിപാടി തൃശൂർ: കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവവേദിയിൽ ഇന്ന് 10.30ന് പൊതുജനപ്രശ്നോത്തരി, രണ്ടിന് ഡോക്യുമെൻററി പ്രദർശനം, മൂന്നിന് പുസ്തകപ്രകാശനം, അഞ്ചിന് 'ഐക്യകേരളത്തിലെ സ്ത്രീജീവിതവും ഇന്ത്യയും'സെമിനാർ. ഉദ്ഘാടനം - മന്ത്രി വി.എസ്. സുനിൽകുമാർ, മുഖ്യപ്രഭാഷണം - ഡോ.എസ്. ശാരദക്കുട്ടി, 6.30ന് തൃശൂർ രംഗചേതന അവതരിപ്പിക്കുന്ന നാടകങ്ങൾ - അശ്വമേധം, ജാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.