മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജ് വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ശനിയാഴ്ച മെഡിക്കൽ കോളജിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയിൽ ചേരും. മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, എ.സി. മൊയ്തീൻ, സി.രവീന്ദ്രനാഥ്, ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, കലക്ടർ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. 'ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ' സെമിനാർ വടക്കാഞ്ചേരി: സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വടക്കാഞ്ചേരിയിൽ നടന്ന 'ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ' സെമിനാർ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് അധ്യക്ഷത വഹിച്ചു. കെ. രാജേന്ദ്രൻ, കെ.ഡി. ബാബു, സേവ്യർ ചിറ്റിലപ്പിള്ളി, എ. പത്മനാഭൻ, പി.എൻ. സുരേന്ദ്രൻ, കെ.എസ്. ശങ്കരൻ, കെ.എം. മൊയ്തു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.