തുറമുഖ നിർമാണം അട്ടിമറിക്കരുത് -യൂത്ത് കോൺഗ്രസ് അഴീക്കോട്: തുറമുഖ നിർമാണം അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ സർക്കാറും ജില്ല ഭരണകൂടവും ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തുറമുഖ വികസനത്തിെൻറ ഭാഗമായി നീക്കുന്ന മണൽ കൊള്ള ചെയ്യാൻ മണൽ മാഫിയ ഗൂഢാലോചന നടത്തുന്നതായി യോഗം ആരോപിച്ചു. മണൽ നീക്കൽ സമയബന്ധിതമായി പൂർത്തിയാക്കാനും ഇത് തുറമുഖ വികസനത്തിന് ഉപയോഗിക്കുന്നെന്ന് ഉറപ്പുവരുത്താനും ജാഗ്രത സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചു. വി.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.എ. മനാഫ് അധ്യക്ഷത വഹിച്ചു. പി.എ. കരുണാകരൻ, പി.പി. ജോൺ, പി.കെ. ചന്ദ്രബാബു, സി.എ. റഷീദ്, കെ.എം. സാദത്ത്, ഷിഹാബ് പണിക്കശേരി, പി.കെ. ഐജാസ്, കെ.യു. രഘു, പി.ബി. ബനേഷ്, എൻ.എം. ഫൈസൽ, പി.പി. ഷാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.