വടക്കാഞ്ചേരി: ഭക്ഷ്യ സുരക്ഷ വകുപ്പ് സംഘടിപ്പിക്കുന്ന വിദ്യാർഥികൾക്കുള്ള സുരക്ഷിത പോഷകാഹാര ബോധവത്കരണ സെമിനാർ വടക്കാഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. ജങ്ക് ഫുഡ് കുട്ടികളിലുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ചും സുരക്ഷിതാഹാരത്തിെൻറ പ്രാധാന്യത്തെ കുറിച്ചും ക്ലാസുകൾ നടന്നു. ആഹാരത്തിലെ കൃത്രിമ നിറങ്ങൾ കാൻസറിനും, കിഡ്നി രോഗങ്ങൾക്കും കാരണമാകുമെന്ന് ഫുഡ് സേഫ്റ്റി ഓഫിസർ വി.കെ. പ്രദീപ് കുമാർ പറഞ്ഞു. കുട്ടികളിൽ പോഷകാഹാരത്തിെൻറ ആവശ്യകതയെ കുറിച്ചും പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നും നിർദേശിച്ചു. ജില്ലയിൽ തെരഞ്ഞെടുത്ത 13 സ്കൂളുകളിലാണ് ബോധവത്കരണം നടത്തുന്നത്. അസി. ഫുഡ് സേഫ്റ്റി കമീഷണർ ജി. ജയശ്രീയാണ് നേതൃത്വം നൽകിയത്. ഫുഡ് സേഫ്റ്റി ഓഫിസർമാരായ കെ.കെ. അനിലൻ, ആർ. രേഷ്മ, വൈ. അർച്ചന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.