അന്നീദ തിരുനാൾ

തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയിൽ മരിച്ചുപോയവരുടെ ഒാർമദിനമായ അന്നീദ തിരുനാൾ വെള്ളിയാഴ്ച ആചരിക്കും. കല്ലറകളും ഖബറിടങ്ങളും പുഷ്പങ്ങളാൽ അലംകൃതമാകും. സഭയുടെ വിവിധ ദേവാലയങ്ങളിൽ രാവിലെ ഏഴിന് വിശുദ്ധ കുർബാനയും തുടർന്ന് സെമിത്തേരിയിൽ അന്നീദ ശുശ്രൂഷയും നടത്തും. മെഡിക്കൽ സോഷ്യൽ വർക്കർമാരുടെ സമ്മേളനം തൃശൂർ: അമല മെഡിക്കൽ കോളജിൽ മെഡിക്കൽ സോഷ്യൽ വർക്കർമാരുടെ സമ്മേളനം 'അൽമോണേർസ്' വിയ്യൂർ ജയിൽ സൂപ്രണ്ട് എം.കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശ്ശേരി, ജോയൻറ് ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ, അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. തോമസ് വാഴക്കാല, ഫാ. ഡെൽജോ പുത്തൂർ, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. ഭവദാസൻ, പൾമേനാളജി വിഭാഗം മേധാവി ഡോ. റെന്നീസ് ഡേവീസ്, പ്രിസൺ ഒാഫിസർ പ്രമോദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.