ഭാരവാഹികള്‍

ചാവക്കാട്: തിരുവത്ര കിറാമന്‍കുന്ന് മഹല്ല് ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായി കെ.വി. അഷറഫ് ഹാജി (പ്രസി.), എ.വി. അലിക്കുട്ടി, ആസിഫ് തങ്ങള്‍ (വൈസ് പ്രസി.), എ.വി. മുഹമ്മദ് അന്‍വര്‍ (ജന.സെക്ര.), കെ.എ. ഫൈസല്‍, ആർ.വി. ശറഫുദ്ദീന്‍ മുസ്‌ലിയാര്‍ (സെക്ര.), മനയത്ത് ബക്കർ ഹാജി (ട്രഷ.) എന്നിവരേയും ഓഡിറ്ററായി എ.വി. കമറുദ്ദീന്‍ ഹാജി, മദ്റസ സെക്രട്ടറിയായി അലിക്കുട്ടി കൊട്ടരപ്പാട്ട് എന്നിവരെയും തെരഞ്ഞെടുത്തു. ഡോ. ടി.വി. മുഹമ്മദലി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 'പാലയൂർ റോഡ് സഞ്ചാര യോഗ്യമാക്കണം' ചാവക്കാട്: ശുദ്ധജല വിതരണ പൈപ്പിടാൻ വെട്ടിപ്പൊളിച്ച പാലയൂർ പ്രദേശത്തെ റോഡ് പണികഴിഞ്ഞിട്ടും സഞ്ചാരയോഗ്യമാക്കാത്തതിൽ യൂത്ത് കോൺഗ്രസ് പതിനാലാം വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു. റോഡിൽ പൊടി ശല്യം രൂക്ഷമായത് പ്രദേശത്തെ സ്കൂളുകൾക്കും വീട്ടുകാർക്കും യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമായിരിക്കുകയാണ്. റോഡ് സഞ്ചാരയോഗ്യമാക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് എച്ച്.എം. നൗഫൽ, കെ.വി. സത്താർ, തബഷീർ മഴുവഞ്ചേരി, അനീഷ് പാലയൂർ, ആസിഫ് വലിയകത്ത്, ഡാനിഷ് കോനായിൽ, ജുെനെദ്, ഫഹീം മാളിയേക്കൽ, അജ്മൽ നജീബ്, ഫഹദ്, നഹീം എന്നിവർ ചേർന്നാണ് വാട്ടർ അതോറിറ്റി എൻജിനീയർക്ക് പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.