ചാലക്കുടിക്ക് എടുത്തു പറയാന്‍ രണ്ട് പദ്ധതികള്‍

ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ചാലക്കുടി മണ്ഡലത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന രണ്ട് പദ്ധതികള്‍ താലൂക്ക് ആശുപത്രിയിലെ ഡി അഡിക്ഷന്‍ സ​െൻററും കൊരട്ടിയില്‍ ബഹുനില വ്യവസായ ഷെഡ്ഡുമാണ്. സംസ്ഥാനത്ത് അനുവദിക്കപ്പെടുന്ന 10 ഡി അഡിക്ഷന്‍ സ​െൻററുകളിലൊന്നാണിത്. സംസ്ഥാനത്ത് ആകെയുള്ള നാലെണ്ണത്തിൽ പെടുന്നതാണ് കൊരട്ടിയിലെ ബഹുനില വ്യവസായ ഷെഡ്. ചാലക്കുടിയുടെ വ്യവസായ മേഖലയായ കൊരട്ടിയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്. തുമ്പൂര്‍മുഴിയില്‍ സ്റ്റോറേജ് ഡാം, പനമ്പിള്ളി സ്റ്റേഡിയവും കളിസ്ഥലവും നവീകരണം, തൈക്കൂട്ടം പാലം, മലക്കപ്പാറ പൊലീസ് സ്റ്റേഷന്‍ കെട്ടിടം തുടങ്ങിയവയുമുണ്ട്. അതേ സമയം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച കലാഭവന്‍ മണി സ്മാരകം, റവന്യൂ ടവര്‍, കോടതി സമുച്ചയം, ഫയര്‍‌സ്റ്റേഷന്‍ കെട്ടിട നിർമാണം, എടത്രക്കാവ്പാലം, ആറങ്ങാലി പാലം തുടങ്ങിയവ ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. അതേസമയം കോടതി സമുച്ചയവും ഫയര്‍ സ്റ്റേഷന്‍ കെട്ടിടവും അടിയന്തര പ്രാധാന്യത്തോടെ യാഥാര്‍ഥ്യമാക്കേണ്ടതാണെങ്കിലും നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. ചാലക്കുടിയില്‍ നിർമാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റീജനല്‍ സയന്‍സ് സ​െൻറര്‍, ടേക്ക് എ ബ്രേക്ക് എന്നിവ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാതെ വികസനസങ്കൽപങ്ങള്‍ക്ക് നോക്കുകുത്തികളായി നില്‍ക്കുകയാണ്. തീരമണയാതെ കോടികളുടെ പദ്ധതികൾ കടലാക്രമണം നേരിടുന്ന തീരങ്ങളിൽ കടൽ ഭിത്തി നിർമിക്കാൻ ജലസേചന വകുപ്പിന് കഴിഞ്ഞ ബജറ്റിൽ അനുവദിച്ചത് 42 കോടിയാണ്. എന്നാൽ ഇതി​െൻറ പേരിൽ ഒരു കല്ലുപോലും തീരത്ത് പതിച്ചിട്ടില്ല. പുലിമുട്ട് നിർമാണത്തിന് അനുവദിച്ചത് 300കോടിയാണ്. പദ്ധതി തുടങ്ങിവെച്ച മുനക്കക്കടവ് അഴിമുഖത്തുതന്നെ നിർമാണം നിലച്ച മട്ടാണ്. നിർമാണത്തിനിറക്കിയ കല്ലുകൾപോലും കരാറുകാർ തിരിച്ചു കൊണ്ടുപോയി. ആഴക്കടൽ മത്സ്യബന്ധനത്തിന് പോകാൻ തൊഴിലാളികൾക്ക് പരിശീലനം നൽകുന്നതിന് കഴിഞ്ഞ ബജറ്റിൽ പത്ത് കോടിയാണ് പ്രഖ്യാപിച്ചത്. അതും തീരത്തെത്തിയില്ല. കഴിഞ്ഞ ബജറ്റിൽ ചാവക്കാട് മേഖലക്കായി പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്ന് തിരുവത്ര ചിങ്ങനാത്ത് പാലം പുനർ നിർമാണമായിരുന്നു. 40 കോടിയാണ് പദ്ധതിക്കായി ബജറ്റിൽ ഉൾക്കൊള്ളിച്ചത്. ചാവക്കാട്-പൊന്നാനി ദേശീയപാതയിൽനിന്ന് തിരുവത്ര കനോലി കനാലിനു കുറുകെയുള്ള ചിങ്ങനാത്ത് പാലം വഴി കുന്നംകുളം-ചാവക്കാട് സംസ്ഥാന പാതയിലേക്ക് എളുപ്പത്തിലെത്താമെന്ന കാരണം പറഞ്ഞാണ് പദ്ധതി പ്രഖ്യാപിച്ചത്. അരനൂറ്റാണ്ട് പഴക്കമുണ്ട് നിലവിലെ ചീർപ്പ് പാലത്തിന്. കലപ്പഴക്കം കൊണ്ടും ആളുകൾ സ്ഥിരമായി നടക്കുന്നതുകൊണ്ടും ചവിട്ട് കല്ലുകൾ തേഞ്ഞ് യാത്ര ദുഷ്കരമാണീ പാലത്തിൽ. പാലം പണി പൂർത്തിയായാൽ ചാവക്കാട് നഗരത്തിലെ തിരക്ക് ഒഴിവാകുമെന്ന് മാത്രമല്ല കുന്നംകുളം ഗുരുവായൂർ, തൃശൂർ നഗരങ്ങളിലേക്കെത്താൻ മൂന്നര കിലോ മീറ്റർ ദൈർഘ്യവും കുറക്കാം. ബജറ്റ് പ്രഖ്യാപനമല്ലാതെ ഈ പദ്ധതിയുടെ തുടർ നടപടികൾ ഒന്നുമായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.