ചന്ദ്രഗ്രഹണം വീക്ഷിക്കാൻ സൗകര്യമൊരുക്കി ശാസ്ത്ര സാഹിത്യ പരിഷത്ത്

അഴീക്കോട്: ശാസ്ത്രസാഹിത്യ പരിഷത്തി​െൻറ ആഭിമുഖ്യത്തിൽ മുനക്കൽ ബീച്ചിൽ ചന്ദ്രഗ്രഹണത്തെ വരവേറ്റു. പാട്ട് പാടിയും ചിത്രം വരച്ചും ഭക്ഷണം വിളമ്പിയും, ടെലസ്കോപ്പിലൂടെ ചന്ദ്രനെ നിരീക്ഷിച്ചും കുട്ടികളും മുതിർന്നവരും ചന്ദ്രഗ്രഹണത്തെ ചന്ദ്രോത്സവമാക്കി. അഴീക്കോട് ഗ്രാമീണ വായനശാലയുമായി സഹകരിച്ചാണ് ചന്ദ്രോത്സവം സംഘടിപ്പിച്ചത്. ടെലസ്കോപ്പ് നിരീക്ഷണത്തിനും ക്ലാസിനും കൊടുങ്ങല്ലൂർ സയൻസ് സ​െൻറർ ഡയറക്ടർ വി.എസ്. ശ്രീജിത്ത് നേതൃത്വം നൽകി. ചിത്രകാരൻ ഉണ്ണി പിക്കാസോ ചന്ദ്രഗ്രഹണത്തെ കാൻവാസിലാക്കി. പി.എ. നൗഷാദ്, എ.പി. സ്നേഹലത, സി.വി. ബീന, ടി.എം. ജലീൽ, എ.ബി. മുഹമ്മദ് സഗീർ, നജ്മൽ ഷക്കീർ എന്നിവർ പാട്ടുകൾ പാടി. പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ, ജില്ല പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, പഞ്ചായത്തംഗങ്ങളായ പ്രസീന, ജ്യോതി, വിൻസി എന്നിവരും കെ.എസ്. സുനിൽകുമാർ, ഷായി അയ്യാരിൽ, കെ. എം. ബേബി, സി.എ. നസീർ, എം.എ. ശാന്ത, കെ.കെ. അബ്ദുൽ മാലിക്, പി.വി. സോമൻ, പി.കെ. സൈഫുദ്ദീൻ, എൻ.വി. വിപിൻ നാഥ്, പി.എ. മുഹമ്മദ് റാഫി എന്നിവരും സംസാരിച്ചു. ഇന്ധന വില വർധനക്കെതിരെ ധർണ എറിയാട്: ഇന്ധന വില വർധനക്കെതിരെ വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ ആറാട്ടുവഴി പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സഈദ സുലൈമാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.എം. അനസ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി ഇ.എസ്. അബ്ദുൽകരീം, എ.എ. അലിക്കുഞ്ഞി, ഇ.എ. അബ്ദുൽ ജമാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.