കേന്ദ്ര ബജറ്റ് ഗുണദോഷ സമ്മിശ്രം –മർച്ചൻറ്​സ്​​ ചേംബർ

കേന്ദ്ര ബജറ്റ് ഗുണദോഷ സമ്മിശ്രം –മർച്ചൻറ്സ് ചേംബർ കൊച്ചി: കാർഷികമേഖലക്കും ഗ്രാമീണമേഖലക്കും വിദ്യാഭ്യാസമേഖലക്കും മുൻതൂക്കം നൽകുന്ന മോദി സർക്കാറി​െൻറ അവസാന സമ്പൂർണ ബജറ്റ് പാവപ്പെട്ടവെരയും സാധാരണക്കാെരയും കൂടെ നിർത്താനുള്ള സമഗ്ര ശ്രമത്തി​െൻറ സാക്ഷ്യപത്രമാണെന്ന് കേരള മർച്ചൻറ്സ് ചേംബർ ഓഫ് േകാമേഴ്സ്. ഏറ്റവും വലിയ ആരോഗ്യസംരക്ഷണ പദ്ധതിയെന്ന നിലയിൽ 10 കോടി കുടുംബങ്ങൾക്ക് അഞ്ചുലക്ഷം വീതം ചികിത്സ ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന പ്രസ്താവന ബജറ്റിനെ ജനപ്രിയമാക്കുന്നു. ആദായനികുതി നിരക്കുകളിൽ മാറ്റം വരുത്താതെ മുതിർന്ന പൗരന്മാർക്ക് നികുതി ഇളവുകൾ അനുവദിച്ചത് സ്വാഗതാർഹമാണ്. അടിസ്ഥാന സൗകര്യവികസനത്തിന് ഉൗന്നൽ നൽകി ഹൈവേ വികസനം നടത്താനുള്ള തീരുമാനം ബജറ്റി​െൻറ ഗുണവശങ്ങളിൽ ഒന്നാണ്. കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കാനുള്ള നിർദേശം ബജറ്റിൽ ഇല്ലെന്നതും പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് ഒരുലക്ഷം കോടി സമാഹരിക്കാനുള്ള തീരുമാനവും ദോഷവശങ്ങളാണെന്ന് യോഗം വിലയിരുത്തി. ചെറുകിട ഇടത്തരം വ്യാപാരമേഖലക്ക് ആശ്വാസം പകരുന്ന നിർദേശമൊന്നും ബജറ്റിൽ ഇല്ലെന്നുള്ളത് തീർത്തും അപലപനീയമാണെന്നും സംഘടന ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.