ശശീന്ദ്ര​െൻറ തിരിച്ചുവരവ്​; കാത്തിരിക്കുന്നത്​ കെ.എസ്​.ആർ.ടി.സിയിലെ പ്രതിസന്ധികൾ

ശശീന്ദ്ര​െൻറ തിരിച്ചുവരവ്; കാത്തിരിക്കുന്നത് കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധികൾ കോഴിക്കോട്: മന്ത്രിസ്ഥാനത്തുനിന്ന് പുറത്തായി 10 മാസത്തിനുശേഷം തിരിച്ചെത്തുന്ന ട്രാൻസ്പോർട്ട് മന്ത്രി എ.കെ. ശശീന്ദ്രനെ കാത്തിരിക്കുന്നത് നിരവധി കടമ്പകൾ. കെ.എസ്.ആർ.ടി. സിയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയുമാണ് മന്ത്രി നേരിടുന്ന ഏറ്റവും പ്രധാന വിഷയം. ദിവസച്ചെലവും വരുമാനവും തമ്മിൽ കടുത്ത അന്തരം നിലനിൽക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരും. വിരമിച്ച ജീവനക്കാർക്ക് പെൻഷനും നിലവിലുള്ളവർക്ക് ശമ്പളവും കൊടുക്കാൻ സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് കെ.എസ്.ആർ.ടി.സി. െപൻഷൻ സർക്കാർ ഏറ്റെടുക്കണമെന്ന നിർദേശം കെ.എസ്.ആർ.ടി.സി മുന്നോട്ടുവെച്ചിരുെന്നങ്കിലും സർക്കാർ പച്ചക്കൊടി കാട്ടിയിട്ടില്ല. ഇതിനു പുറമെയാണ് സ്പെയർ പാർട്സുകളുടെ അഭാവംമൂലം നിരവധി ബസുകൾ റോഡിലിറക്കാൻ കഴിയാത്ത അവസ്ഥ. മുൻ എം.ഡി രാജമാണിക്യത്തി​െൻറ സ്വപ്നപദ്ധതിയായി വിശേഷിപ്പിക്കപ്പെട്ട ൈഡ്രവർ കം കണ്ടക്ടർ സംവിധാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥ തലങ്ങളിൽതന്നെ ശ്രമങ്ങൾ നടത്തുന്നുവെന്ന പരാതിയും സജീവമാണ്. കണ്ടക്ടർക്കും ബസ് ഒാടിക്കാൻ ലൈസൻസും പരിശീലനവും നൽകുന്ന പദ്ധതിയാണിത്. 12 മണിക്കൂറിലേറെ തുടർച്ചയായി ഒരുഭാഗത്തേക്ക് ബസോടിക്കുന്ന ഡ്രൈവർമാർക്ക് വളരെ ആശ്വാസം നൽകുന്നതായിരുന്നു ഇൗ സംവിധാനം. ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ അടുത്ത കാലത്ത് യാത്രക്കാരുടെ പരാതികൾ വർധിച്ചതും വാർത്തയായി. തോമസ് ചാണ്ടി മന്ത്രിയായപ്പോൾ ഒരിക്കൽപോലും കോഴിക്കോട് അടക്കം പല ഡിപ്പോകളും കണ്ടിട്ടുപോലുമില്ലായിരുന്നു. യൂനിയനുകളുടെ ദുഃസ്വാധീനത്തിന് വഴങ്ങാതെ ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്കരണവും മറ്റു ചെലവുചുരുക്കൽ നടപടികളുമായി ശശീന്ദ്രൻ മുന്നോട്ടുപോകുമോ എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.