കരിങ്ങോൾചിറയിൽ കലക്ടർ എത്തി; നിരാഹാര സമരം അവസാനിപ്പിച്ചു

മാള: നിർമാണം തുടങ്ങി എട്ടുവർഷമായിട്ടും പൂർത്തിയാകാത്ത പുത്തൻചിറ കരിങ്ങോൾചിറ പാലം നിർമാണം പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമരസമിതി നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11.15ന് കലക്ടർ സമരപ്പന്തലിൽ എത്തി സമരസമിതിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. വഖഫ് ബോർഡ് ഭൂമിക്ക് പകരമായി പുത്തൻചിറ പഞ്ചായത്ത് പള്ളിയോട് ചേർന്ന് ഭൂമി കൊടുക്കണമെന്ന് കലക്ടർ നിർദേശിച്ചു. പഞ്ചായത്ത് തീരുമാനം നടപ്പാക്കുന്ന മുറക്ക് നിർമാണം തുടങ്ങുമെന്നാണറിയുന്നത്. സമരം 31 ദിവസം പിന്നിട്ട ഉടനാണ് കലക്ടറുടെ നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.