കരൂപ്പടന്ന: പള്ളി നടയിലെ ദുരിതാശ്വാസ ക്യാമ്പിൽ സൗഹൃദ പൂക്കളമൊരുക്കുന്നു. വെള്ളാങ്ങല്ലൂർ മഹല്ല് ജമാഅത്തിെൻറ നേതൃത്വത്തിൽ കരൂപ്പടന്ന പള്ളിനട മൻസിലുൽ ഹുദാ മദ്റസഹാളിൽ നടത്തുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് സൗഹൃദ പൂക്കളമൊരുക്കുന്നത്. അന്നിക്കര, കരൂപ്പടന്ന ചന്ത, വള്ളിവട്ടം, കോഴിക്കാട് പ്രദേശത്തുള്ള 250 ഓളം പേരാണ് ഈ ക്യാമ്പിലുള്ളത്. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ രണ്ടു ക്യാമ്പുകൾ മാത്രമാണ് ഇപ്പോഴുള്ളത്. വള്ളിവട്ടം ഗവ.യു.പിസ്കൂളിലെ ക്യാമ്പും കരൂപ്പടന്ന പള്ളിനട മൻസിലുൽ ഹുദാ മദ്റസയിലെ ക്യാമ്പും. മറ്റു അഞ്ച് ക്യാമ്പുകൾ വ്യാഴാഴ്ച അവസാനിപ്പിച്ചു. തിരുവോണ ദിവസത്തെ ഓണസദ്യയോടെ മദ്റസയിലെ ക്യാമ്പ് നിർത്തും. വള്ളിവട്ടത്തെ ക്യാമ്പിൽനിന്ന് അഞ്ച് കുടുംബങ്ങൾ ഒഴികെ മറ്റെല്ലാവരും പോയി. 316 കുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. അഞ്ച് കുടുംബങ്ങൾ പരമാവധി ഒരാഴ്ച കൂടി ഇവിടെ ഉണ്ടാകുമെന്ന് വള്ളിവട്ടം വില്ലേജ് ഓഫിസർ പറഞ്ഞു. അവരുടെ വീടുകൾക്ക് കൂടുതൽ കേടുപാടുകൾ സംഭവിച്ചതിനാലാണിത്. ക്യാമ്പുകളിൽനിന്ന് പിരിഞ്ഞു പോകുന്ന എല്ലാവർക്കും അഞ്ച് കിലോ അരി ഉൾപ്പെടുന്ന ഭക്ഷ്യധാന്യങ്ങളുടെ കിറ്റുകളും നൽകുന്നുണ്ട്. ശുചീകരണ സാമഗ്രികളും നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.