ചാലക്കുടി: പ്രളയം മൂലം വീടുകൾ പൂർണമായും മുങ്ങിയ പരിയാരം മംഗലം കോളനിയിലെ 18 വീടുകളും തെക്കുമുറി ഭാഗത്തെ 22 വീടുകളും ചളി പൂർണമായും കളഞ്ഞുവൃത്തിയാക്കി കാസർകോട് നിന്നും എത്തിയ 54 പേരടങ്ങുന്ന സന്നദ്ധ സംഘം. അവരോടപ്പം എ.ഐ.വെ.എഫ്, ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്നപ്പോൾ സൈന്യം വൃത്തിയാക്കിയ പോലെ വീടുകൾ താമസ യോഗ്യമായി മാറി. പരിയാരം പഞ്ചായത്തിൽ പ്രളയം ഏറ്റവും രൂക്ഷമാക്കിയത് പരിയാരം മംഗലം കോളനിയിലെ 18 കുടുംബങ്ങളെയാണ്. ഈ മഹാപ്രളയത്തിന് ഒരാഴ്ച മുമ്പ് ഉണ്ടായ പേമാരിയിൽ ഈ കോളനിയിലെ 18 വീടുകൾ മുങ്ങിയിരുന്നു. അന്ന് പരിയാരം സെൻറ് ജോർജസ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. മഴ ഒഴിഞ്ഞ് വെള്ളം ഇറങ്ങിയപ്പോൾ എല്ലാവരും വീടുകളിലെ ചളി കളഞ്ഞ് വൃത്തിയാക്കി താമസിച്ചതിെൻറ രണ്ടാം ദിവസമാണ് മഹാപ്രളയം വന്ന് വീണ്ടും ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. നാലടി ഉയരത്തിൽ വരെ ചളിയുണ്ടായിരുന്ന വീടുകളാണ് ഇവർ രണ്ട് ദിവസം കൊണ്ട് യുദ്ധകാല അടിസ്ഥാനത്തിൽ വൃത്തിയാക്കിയത്. തലശ്ശേരി രൂപതയുടെ നിർദേശാനുസരണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അടിയന്തരമായി പുറപ്പെടണമെന്ന സന്ദേശത്തെത്തുടർന്നാണ് ഫാ. മാത്യുവിെൻറ നേതൃത്വത്തിൽ 54 അംഗ സംഘം ഇവിടെയെത്തിയത്. ദുരന്തത്തിെൻറ ആഴമറിഞ്ഞ് എത്തിയ 54 പേരിൽ എല്ലാ രാഷ്ടീയ പാർട്ടികളിലും മതസംഘടനകളിൽപെട്ടവരുണ്ടായിരുന്നു. രണ്ട് ദിവസം നടത്തിയ തീവ്ര ശ്രമദാനത്തിന് ചാലക്കുടിയിലെ അവാർഡ് സംഘടനയുടെ സഹായത്തോടൊപ്പം വാർഡ് അംഗം സിന്ധു ഷോജനും വി.എം. ടെൻസൻ, പി.ജെ. വർഗീസ്, കെ.പി. ജോണി, കെ.ജെ.തോമസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.