ഇവരുണ്ട്​; വീടുകൾ വാസയോഗ്യമാക്കാൻ...

തൃശൂർ: വലിയ ഒരു ദുരന്തത്തിൽ നിന്ന് കരകയറിയെന്ന് സമാധാനിക്കുമ്പോഴും ക്യാമ്പുകളിൽ കഴിയുന്നവരുടെ ആധി തങ്ങളുടെ വീടി‍​െൻറ വൃത്തിഹീനമായ അവസ്ഥയാണ്. ഈ പ്രശ്നം ഏറ്റെടുത്ത് പരിഹരിക്കാൻ വീട്ടുകാരോടൊപ്പം താങ്ങും തണലുമായി എത്തുകയാണ് ചില സന്നദ്ധസംഘങ്ങൾ. തൃശൂർ തിരൂരിൽ പ്രവർത്തിക്കുന്ന ജില്ലാ കോഓപറേറ്റിവ് ലേബർ കോൺട്രാക്ട് സൊസൈറ്റി സൗജന്യമായി വീടുകൾ വൃത്തിയാക്കാനും വീടി‍​െൻറ ബലക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനും ആവശ്യമായ സഹായം നൽകും. തങ്ങളുടെ സാധന സാമഗ്രികളും തൊഴിലാളികളെയും വിട്ടുനൽകി പ്രളയദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ കൈത്താങ്ങാകുകയാണ് സൊസൈറ്റി. ദുരന്തത്തിൽ അകപ്പെട്ട കെട്ടിടങ്ങൾ വൃത്തിയാക്കി താമസയോഗ്യമാക്കുക എന്ന പ്രയാസമേറിയ ജോലി ഏറ്റെടുക്കാൻ ഒരു കൂട്ടം ചെറുപ്പക്കാരുമെത്തുന്നു. തൃശൂർ അഞ്ചേരി ചിറയിലെ കാൽടൽ െഡവലപ്പേഴ്സ് എന്ന സ്ഥാപനമാണ് വീടുകളും കെട്ടിടങ്ങളും സൗജന്യമായി വൃത്തിയാക്കി നൽകുന്നതിന് മുന്നിട്ടിറങ്ങിയത്. വാട്സ് ആപ്പിലൂടെ വൃത്തിയാക്കി നൽകാൻ തയാറാണെന്ന സന്ദേശം പ്രചരിച്ചതോടെ രാവിലെ മുതൽ നിലക്കാത്ത ഫോൺവിളികളാണ് ഇവർക്ക് ലഭിച്ചത്. സേവന തൽപരരായി എത്തുന്ന യുവാക്കളെ തങ്ങളുടെ ഉദ്യമത്തിൽ പങ്കാളിയാക്കാൻ കൂടി ഇവർ ഉദ്ദേശിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയാണ് വൃത്തിയാക്കുക. കൂടുതൽ പേരുടെ സേവനം ലഭ്യമാകുന്നതോടെ വീടുകളും സ്വകാര്യ സ്ഥാപനങ്ങളും മറ്റും വൃത്തിയാക്കും. ബ്ലീച്ചിങ് പൗഡറി‍​െൻറ കുറവാണ് ഇവർ ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.