ഡാം പുനർ നിർമിക്കേണ്ട അവസ്ഥയിലാണെന്ന്

പഴയന്നൂർ: തകര്‍ന്ന ചീരക്കുഴി ഡാം യു.ആര്‍. പ്രദീപ്‌ എം.എല്‍.എ സന്ദര്‍ശിച്ചു. ഏതാണ്ട് അദ്ദേഹം പറഞ്ഞു. 12 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടാകും എന്നാണ് പ്രാഥമിക വിലയിരുത്തല്‍. തകര്‍ന്ന ഭാഗങ്ങളുടെ പരിശോധന രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. അത് കഴിഞ്ഞാലെ യഥാർഥ നഷ്ടം എത്രയാണെന്ന് വ്യക്തമാകൂ. 1973 ലാണ് ഇൗ പദ്ധതി കമീഷന്‍ ചെയ്തത്. 40.9 കി.മീ നീളം ഇതി​െൻറ മെയിന്‍ കനാലിലുണ്ട്. 9.8 കി.മി നീളം ബ്രാഞ്ച് കനാലുകള്‍ക്കും. പഴയന്നൂര്‍, കൊണ്ടാഴി, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍, ദേശമംഗലം എന്നീ പഞ്ചായത്തുകളിലെ 2500 ത്തോളം ഏക്കർ സ്ഥലത്തെ നെല്‍കൃഷിക്ക് ഇതിൽ നിന്നുള്ള ജലേസചന സൗകര്യമാണ് ഉപയോഗിക്കുന്നത്. അഞ്ചു പഞ്ചായത്തുകളിലെ നൂറുകണക്കിന് കര്‍ഷകരെ ഡാമി​െൻറ തകർച്ച ബാധിക്കും. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. പത്മകുമാര്‍, പഴയന്നൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ശോഭന രാജന്‍, വൈസ് പ്രസിഡൻറ് കെ.പി. ശ്രീജയന്‍ പൊതുപ്രവര്‍ത്തകന്‍ കെ.എം. അസീസ്, അസി. എക്സി. എൻജിനീയര്‍ ബാലശങ്കര്‍ തുടങ്ങിയവര്‍ എം.എല്‍.എ യോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.