കുന്നംകുളം: നഗരവികസനത്തിന് 75 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. മണ്ഡലത്തിലെ പദ്ധതികളെ സംബന്ധിച്ച് വിശദീകരിക്കുന്നതിനിടയിലാണ് ടൗണിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. നഗരത്തിെൻറ സ്വപ്നപദ്ധതിയായ ബസ് ടെർമിനൽ കം ഷോപ്പിങ് കോപ്ലക്സിെൻറ നിർമാണം ഉടൻ ആരംഭിക്കും. ഒന്നാംഘട്ട നിർമാണ പദ്ധതികൾക്ക് അനുമതി ലഭിച്ചു. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കും. സമാന്തര റോഡുകൾ വികസിപ്പിക്കുന്നതിന് പഠനം നടത്തിവരികയാണ്. നഗരവികസനത്തിെൻറ ഭാഗമായി കുടിയൊഴിപ്പിക്കേണ്ടി വരുന്ന കച്ചവടക്കാരെയും വീട്ടുകാരെയും പുനരധിവസിപ്പിക്കും. താലൂക്ക് ആശുപത്രിയെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയതിെൻറ ഭാഗമായി വലിയ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടിട്ടുണ്ട്. ആവശ്യമായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ലഭ്യമാക്കും. കൂടാതെ മണ്ഡലത്തിലെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. താലൂക്കിന് പുതിയ മന്ദിരം നിർമിക്കും. കുറുക്കൻപാറ താഞ്ചൻകുന്നിലെ നാല് ഏക്കർ സ്ഥലമാണ് കെട്ടിടം പണിയാൻ ഉദ്ദേശിക്കുന്നത്. ഗുരുവായൂർ റോഡിൽ നിർമിച്ച ടൂറിസം സെൻററിൽ കരകൗശല വികസന കോർപറേഷെൻറ സ്റ്റാളും ജില്ലയിലെ ടൂറിസം വിവരങ്ങൾ ലഭിക്കാനുള്ള കേന്ദ്രവുമാക്കി മാറ്റും. അതിന് ആവശ്യമായ നിയമനങ്ങൾ നടത്തും. മന്ത്രിയോടൊപ്പം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രനും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.