പാവറട്ടി: പാടൂർ സാലൻസ് ക്ലബ് പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറി. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് രതി എം. ശങ്കർ ഉദ്ഘാടനം ചെയ്തു. പ്രളയബാധിത മേഖലകളിലേക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കാൽലക്ഷം രൂപയുടെ ചെക്ക് ക്ലബ് പ്രസിഡൻറ് പി.എം. ശിഹാബ് കൈമാറി. വാർഡ് അംഗം അഷറഫ് തങ്ങൾ അധ്യക്ഷത വഹിച്ചു. വെങ്കിടങ്ങ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ സജാ സാദത്ത്, മഹല്ല് പ്രസിഡൻറ് അസ്കർ അലി തങ്ങൾ, സിദ്ദീഖ് ഹാജി, ശരവണൻ പാടൂർ, ക്ലബ് ഭാരവാഹികളായ പി.എം. ഷിഹാബ്, ആർ.എ. റിയാസ്, സി.കെ. നസീർ, ഹരിസ് ഹമീദ്, ഫിറോസ് കാലടിയിൽ, കബീർ ഉമ്മർ, കെ.എച്ച്. ഷക്കീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.