ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ തെരുവുനായ് ശല്യം രൂക്ഷമാകുമ്പോഴും പഞ്ചായത്ത് അധികൃതർക്ക് അലംഭാവമെന്ന് ആക്ഷേപം. പഞ്ചായത്തിലെ വിവിധയിടങ്ങളിൽ തെരുവുനയ്ക്കൾ ആളുകളെ അക്രമിക്കുന്നത് നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം അഞ്ചങ്ങാടി- മൂസാറോഡ് പരിസരത്ത് വീട്ടമ്മയുൾെപ്പടെ നാലുപേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയുൾെപ്പടെ വിവിധയിടങ്ങളിൽ ചികിത്സയിലാണിവർ. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്ന് ഐ.എൻ.എൽ കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പി. മൊയ്തു അധ്യക്ഷത വഹിച്ചു. ആർ.എച്ച്. സൈഫുദ്ദീൻ, പി.എം. നൗഷാദ്, കെ.എച്ച്. ഫൈസൽ, പി.ബി. സുൽഫിക്കർ, നിഷാദ് എന്നിവർ സംസാരിച്ചു. ഗേൾസ് മീറ്റ് ഇന്ന് കടപ്പുറം: ഫോക്കസ് ഇസ്ലാമിക് ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥികൾ സംഘടിപ്പിക്കുന്ന ഗേൾസ് മീറ്റ് ബുധനാഴ്ച ഉച്ചക്ക് രണ്ട് മുതൽ ആറ് വരെ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.