പ്രളയ ബാധിതർക്കൊപ്പം വിദ്യാർഥികൾ

ചാവക്കാട്: സംസ്ഥാനത്തെ പ്രളയ ബാധിതർക്ക് ചാവക്കാട് വിദ്യാർഥി കൂട്ടായ്മയുടെ സഹായ ഹസ്തം. ചാവക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്രദർഹുഡാണ് വസ്ത്രങ്ങളുൾെപ്പടെ അടയന്തരമായി ആവശ്യമുള്ള വിവിധ സാധനങ്ങൾ സമാഹരിച്ച് റവന്യൂ വകുപ്പ് മുഖേന കൈമാറിയത്. തൃശൂരിലെത്തിയ ഇവർ ജില്ല അഡീഷനൽ മജിസ്ട്രേറ്റ് സി. ലതികക്കാണ് സാധനങ്ങൾ കൈമാറിയത്. റവന്യൂ ജൂനിയർ സൂപ്രണ്ട് പി. രേഖ, കൂട്ടായ്മ ഭാരവാഹികളായ എ.പി. അഫ്ഷാൻ, ഫായിസ്, മുഹമ്മദ് നാസിഫ്, എ.കെ. ഷഹ്സാദ്, ജിംഷാദ് ജലീൽ, ബാസിൽ, അജ്മൽ ഖമർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.