ഫയലുകൾ പിടിച്ചുവെക്കുന്നെന്ന് ഇരിങ്ങാലക്കുട നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം

ഇരിങ്ങാലക്കുട: നഗരസഭയിലെ റവന്യൂ വിഭാഗത്തിനും സോണല്‍ ഓഫിസിനുമെതിരെ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ രൂക്ഷ വിമര്‍ശനം. നഗരസഭയിലെ റവന്യൂ വിഭാഗം സാമ്പത്തിക അഴിമതികള്‍ക്കായി ഫയലുകള്‍ പിടിച്ചുവെക്കുകയാണെന്ന് ബി.ജെ.പി അംഗമായ സന്തോഷ് ബോബന്‍ ആരോപിച്ചു. നഗരസഭ ചെയര്‍പേഴ്‌സനേയും സെക്രട്ടറിയേയും അടക്കം വെല്ലുവിളിക്കുന്ന തരത്തിലാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്നും അദ്ദേഹം ആരോപിച്ചു. പൊറത്തിശ്ശേരി സോണല്‍ ഓഫിസില്‍ എത്തുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നെതന്ന് സി.പി.എമ്മിലെ സി.സി. ഷിബിന്‍ കുറ്റപ്പെടുത്തി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നഗരസഭയില്‍ പര്‍ച്ചേസ് നടത്തുന്നതെന്നും അത് അനുവദിക്കില്ലെന്നും സി.പി.ഐ അംഗമായ എം.സി. രമണന്‍ പറഞ്ഞു. വിഷയം അജണ്ടയില്‍നിന്നും മാറ്റി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം പ്രതിപക്ഷം തള്ളി. ചര്‍ച്ചയെ തുടര്‍ന്ന് പ്രതിപക്ഷത്തി​െൻറ ആവശ്യപ്രകാരം അജണ്ടയിലെ ആഇനം ചെയര്‍പേഴ്‌സൻ നിമ്യ ഷിജു മാറ്റിവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.