ദേശീയപാത വികസനം: ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ തുടങ്ങി; ഭൂമിയുടെയും മരങ്ങളുടെയും കെട്ടിടങ്ങളുടെയും വില കണക്കാക്കാൻ നടപടി

ചാവക്കാട്: ദേശീയപാത വികസനത്തി​െൻറ ഭാഗമായി നടന്ന 45 മീറ്റർ കല്ലിടലിന് പിന്നാലെ ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ ആരംഭിച്ചു. ജില്ല അതിർത്തിയായ കടിക്കാട് വില്ലേജിലെ തങ്ങൾപ്പടി, പുന്നയൂർ വില്ലേജിലെ അകലാട് സ്കൂൾ, മണത്തല വില്ലേജിലെ മണത്തല ബ്ലോക്ക് എന്നിവിടങ്ങളിൽ വിവിധ വിഭാഗങ്ങളായാണ് സർവേ ആരംഭിച്ചത്. ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ അളവെടുപ്പാണ് പ്രധാനമായി നടത്തുന്നത്. ഇതോടൊപ്പം ഭൂമിയുടെയും മരങ്ങളുടെയും കെട്ടിടങ്ങളുടെയും വില കണക്കാക്കാൻ നടപടിയുണ്ടാകും. ഒരു സർവേയർ, ഒരു ചെയിൻമാൻ എന്നിവരാണ് ഭൂമി അളക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 45 മീറ്റർ ഭൂമി അളന്ന് കല്ലിട്ടിരുന്നു. ഇത് അലൈൻമ​െൻറി​െൻറ ഭാഗമായിരുന്നു. ജില്ലയിൽ ദേശീയപാത 66 വികസനത്തി​െൻറ ഭാഗമായ സർവേക്ക് 30 ഉദ്യോഗസ്ഥരെയാണ് ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നായി 12 പേരെയാണ് ഇപ്പോൾ നിയോഗിച്ചത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്നാണ് സൂചന. ഇതോടെ സർവേ ദ്രുതഗതിയിലാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.