ഇരിങ്ങാലക്കുട: തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ അമിതവേഗം മൂലം അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ അമിത വേഗം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിനോട് താലൂക്ക് വികസനസമിതി യോഗം നിർദേശിച്ചു. ബസ് സർവിസ് കുറവുള്ള കാറളം മേഖലയിലേക്ക് ഞായറാഴ്ച ദിവസങ്ങളില്‍ ട്രിപ്പ് മുടക്കുന്ന സർവിസുകൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വികസനസമിതി ആവശ്യപ്പെട്ടു. ഓണത്തോടനുബന്ധിച്ച് ലഹരിമരുന്ന്, വ്യാജവാറ്റ് പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കാൻ എക്‌സൈസ് വകുപ്പിന് നിർദേശം നൽകി. റോഡുകളിലേക്കും ഇലക്ട്രിക് ലൈനുകളിലേക്കും അപകടകരമായ അവസ്ഥയില്‍ ചാഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് സമിതി നിർദേശിച്ചു. കാലവര്‍ഷക്കെടുതി അനുഭവിക്കുന്നവര്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര അധ്യക്ഷത വഹിച്ചു. എം.പി സി.എന്‍. ജയദേവെൻറ പ്രതിനിധി കെ. ശ്രീകുമാര്‍, വി.ആർ. സുനില്‍കുമാര്‍ എം.എൽ.എയുടെ പ്രതിനിധി വേണു, താസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍ ,പഞ്ചായത്ത് പ്രസിഡൻറുമാര്‍, മറ്റു ജന പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷിനേതാക്കള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.