ചാമ്പ്യൻസ് ബോട്ട് റേസ് ലീഗ് ഉദ്യോഗസ്ഥർ അട്ടിമറിച്ചതായി ആരോപണം

കൊടുങ്ങല്ലൂർ: കോട്ടപ്പുറം ബോട്ട് ക്ലബി​െൻറ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് ടൂറിസം വകുപ്പി​െൻറ സഹകരണത്തോടെ നടത്താൻ തീരുമാനിച്ച . ബോട്ട് ക്ലബ് ഭാരവാഹികൾ തന്നെയാണ് ലീഗ് ജലോത്സവത്തെ പ്രതിസന്ധിയിലാക്കുന്ന ആരോപണവുമായി രംഗത്തെത്തിയത്. പുതിയ സാഹചര്യത്തിൽ വി.കെ. രാജൻ സ്മാരക വള്ളംകളി മാറ്റി വെച്ചതായും ബോട്ട് ക്ലബ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സർക്കാറി​െൻറ ചാമ്പ്യൻസ് ബോട്ട് ലീഗുമായി സഹകരിക്കണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടതനുസരിച്ച് ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന. ബോട്ട് ലീഗ് നടത്തിപ്പുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരിലെത്തിയ ഉദ്യോഗസ്ഥർ കോട്ടപ്പുറം ബോട്ട് ക്ലബിനെ തഴഞ്ഞെന്നാണ് ആരോപണം. ബോട്ട് ക്ലബിനെ അവഗണിച്ച ഉദ്യോഗസ്ഥരുടെ നിലപാടിൽ പ്രതിഷേധിച്ച് ബോട്ട് ലീഗ് നടത്തിപ്പിൽനിന്ന് പിൻമാറുകയാണെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു. കോട്ടപ്പുറം ബോട്ട് ക്ലബി​െൻറ നേതൃത്വത്തിലുള്ള വള്ളംകളി സെപ്റ്റംബർ രണ്ടാം വാരത്തിൽ നടക്കും.1987 മുതൽ നടന്നുവന്ന കോട്ടപ്പുറം ജലോത്സവം കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങിയിരിക്കുകയാണ്. ഇതിനിടെ ബോട്ട് ക്ലബ് പുനഃസംഘടിപ്പിച്ച് ഇൗ വർഷം നടത്താൻ തീരുമാനിക്കുകയായിരുന്നു. വി.കെ. രാജ‍​െൻറ നാമഥേയത്തിൽ നടത്തപ്പെടുന്ന ജലോത്സവം അട്ടിമറിച്ചത് പ്രതിഷേധാർഹമാണെന്നും ക്ലബ് ഭാരവാഹികൾ പറഞ്ഞു. ക്ലബ് പ്രസിഡൻറ് സി.സി. വിപിൻ ചന്ദ്രൻ, സെക്രട്ടറി പി.എ. ജോൺസൺ, രക്ഷാധികാരി സി.കെ. ശശി, ട്രഷറർ വിൻസൻറ് അറക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.