തൃശൂർ: എട്ട് മാസം മുമ്പ് നൽകിയ കത്തിന് ബുധനാഴ്ച സബ്മിഷൻ ഉന്നയിച്ച സി.എൻ. ജയദേവൻ എം.പിയുടെ നടപടിയിൽ സി.പി.എമ്മിനും ഘടകകക്ഷികൾക്കും അതൃപ്തി. പട്ടാളം റോഡ് വികസനത്തിൽ ബാങ്ക് ഗാരൻറി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജയദേവൻ ലോക്സഭയിൽ സബ്മിഷൻ ഉന്നയിച്ചതാണ് ആക്ഷേപത്തിന് ഇടയാക്കിയിരിക്കുന്നത്. യു.ഡി.എഫ് ഭരണസമിതിയുെട കാലത്ത് തയാറാക്കിയ കരാറിൽ ബാങ്ക് ഗാരൻറി, കെട്ടിടം നിർമിച്ച് നൽകൽ തുടങ്ങിയ വ്യവസ്ഥകൾ ഒഴിവാക്കി തപാൽവകുപ്പ് തന്നെ പുതിയ എം.ഒ.യു തയ്യാറാക്കി കോർപറേഷന് നൽകി, ഇതിൽ മൂന്ന് കാര്യങ്ങളിൽകൂടി ഭേദഗതി നിർദേശിച്ച് അന്തിമ തീരുമാനത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് എം.പിയുടെ സബ്മിഷൻ. തപാൽവകുപ്പിെൻറ പുതിയ എം.ഒ.യു ജൂൺ 23ന് പ്രത്യേക കൗൺസിൽ ചേർന്ന് അംഗീകരിച്ചാണ് പുതിയ ഭേദഗതി നിർദേശങ്ങൾ സമർപ്പിച്ചത്. ജയദേവൻ ഉന്നയിച്ച വിഷയത്തിൽ 2017 നവംബറിൽ കോർപറേഷൻ തപാൽ വകുപ്പിന് മറുപടി നൽകിയിരുന്നു. ബാങ്ക് നിക്ഷേപം നൽകാനാവില്ലെന്ന് ഡിസംബർ 12ന് ചേർന്ന കൗൺസിൽ തീരുമാനമെടുത്തതും തപാൽ വകുപ്പിനെ അറിയിച്ചു. ഇതിന് ശേഷമായിരുന്നു തിരുവനന്തപുരത്ത് പോസ്റ്റ്മാസ്റ്റർ ജനറലുമായി കോർപറേഷൻ അധികൃതരുടെ ചർച്ച. ഇക്കഴിഞ്ഞ ജൂൺ വരെയായി മൂന്ന് തവണ ചർച്ച പൂർത്തിയാക്കിയാണ് പുതിയ എം.ഒ.യു തയാറാക്കിയിരിക്കുന്നത്. ഇതിെൻറ അവസാനഘട്ടത്തിലെത്തിയിരിക്കെ എം.പിയുടെ നിലപാട് മുന്നണിക്കും ഭരണസമിതിക്കും അപമാനമാണെന്നാണ് സി.പി.എമ്മിലെ വികാരം. അതേസമയം, കോർപറേഷൻ ഭരണസമിതിയും എം.പിയും രണ്ടു വഴിക്ക് പോകുന്നതിെൻറ അവസാനത്തെ ഉദാഹരണമാണ് സബ്മിഷനെന്ന് പറയപ്പെടുന്നു. എം.പി മുഖേന കേന്ദ്ര സർക്കാറിെൻറ മുന്നിൽ എത്തിച്ച വിഷയം മറ്റു കേന്ദ്രങ്ങളിലൂടെയും അവതരിപ്പിച്ച കാര്യം കോർപറേഷനുമായി ബന്ധപ്പെട്ടവർ അറിയിച്ചില്ലെന്ന വികാരം എം.പിക്കുണ്ടത്രെ. അത് അറിയാത്തതുകൊണ്ടാണ് സബ്മിഷൻ അവതരിപ്പിച്ചത്. പട്ടാളം റോഡ് വികസന പ്രശ്നത്തിൽ കോർപറേഷൻ സ്വന്തം നിലക്കും മറ്റു ചിലർ വഴിയും നീക്കം നടത്തുകയാണെന്നും സ്ഥലം എം.പിയെ ഒഴിവാക്കുന്നത് കേന്ദ്ര സർക്കാർ മുമ്പ് ചോദ്യം ചെയ്തതാണെന്നും സി.എൻ. ജയദേവൻ അടുത്തിടെ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.