പറപ്പൂക്കര ഇരട്ടക്കൊല: അഞ്ച്​ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 20 വര്‍ഷം തടവും

ഇരിങ്ങാലക്കുട: പറപ്പൂക്കര ഇരട്ടക്കൊലപാതക കേസിലെ അഞ്ച് പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 20 വർഷം തടവും 75,000 രൂപ വീതം പിഴയും. 2015 ഡിസംബര്‍ 25ന് നടന്ന കൊലപാതകക്കേസിലെ ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളായ ആനന്ദപുരം സ്വദേശി വള്ളിവട്ടത്ത് രജീഷ് (മക്കു-33), തൊട്ടിപ്പാള്‍ പറപ്പൂക്കര സ്വദേശി ജൂബിലി നഗറില്‍ ചെറുവാള്‍ മരാശരി വീട്ടില്‍ ശരത്ത് (ശരവണന്‍ -32), നെടുമ്പാള്‍ സ്വദേശി മൂത്തേടത്തുവീട്ടില്‍ സന്തോഷ് (കൊങ്കന്‍ -37), ആനന്ദപുരം സ്വദേശി കൈപ്പഞ്ചേരി വീട്ടില്‍ ഷിനു (28), ആനന്ദപുരം സ്വദേശി വള്ളിവട്ടത്തുവീട്ടിൽ രഞ്ജു (35) എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി ജി. ഗോപകുമാർ ശിക്ഷിച്ചത്. കൊലപാതകത്തിന് ഇരട്ട ജീവപര്യന്തവും വധശ്രമത്തിന് 20 വര്‍ഷം കഠിന തടവും 75,000 രൂപ വീതം പിഴയുമാണ് വിധിച്ചത്. പിഴസംഖ്യയില്‍നിന്ന് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി വിധിച്ചു. ആമ്പല്ലൂര്‍ വരാക്കര സ്വദേശി രായപ്പന്‍ വീട്ടില്‍ കൊച്ചപ്പ​െൻറ മകന്‍ മെന്‍വിന്‍ (35), മുരിയാട് സ്വദേശി പനിയറ വീട്ടില്‍ വിശ്വനാഥ​െൻറ മകന്‍ ജിത്തു (വിശ്വജിത്ത്- 33) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കളിയാക്കിയത് നന്തിക്കര സ്വദേശി മിഥുന്‍ ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് സംഭവത്തിന് കാരണം. മിഥു​െൻറ പറപ്പൂക്കരയിെല വാടക വീട്ടില്‍ ക്രിസ്മസ് ആഘോഷിക്കാനെത്തിയ മെല്‍വിനെയും ജിത്തുവിനെയും പ്രതികള്‍ സംഘം ചേര്‍ന്ന് വിളിച്ചുകൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആക്രമണത്തില്‍ മിഥുനും പരിക്കേറ്റിരുന്നു. പുതുക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എന്‍. മുരളീധരന്‍, കെ.എന്‍. ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ 27 സാക്ഷികളെയും 51 രേഖകളും ഹാജരാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.