ആശങ്കകൾക്കൊടുവിൽ വെടിക്കെട്ട്​; പകൽപ്പൂരത്തിൽ തിരുവമ്പാടി കണക്കു തീർത്തു

തൃശൂർ: പൂരത്തോടനുബന്ധിച്ച് വ്യാഴാഴ്ച പുലർച്ച വെടിക്കെട്ട് നടന്നത് അനുമതിയെ ചൊല്ലി ഉയർന്ന കനത്ത ആശങ്കകൾക്കൊടുവിൽ. വെടിക്കെട്ട് നടക്കില്ലെന്നുപോലും ആശങ്ക ഉയർന്നിരുന്നു. അതേസമയം പകൽപ്പൂരത്തിൽ നടന്ന വെടിക്കെട്ടിൽ 'കലിപ്പ്'തീർത്ത് പൊട്ടിച്ച് തിരുവമ്പാടി കണക്കു തീർത്തു. അടുത്ത കൊല്ലത്തെ അനുമതിക്ക് അപ്പോൾ കാണാം എന്ന് തോന്നുമാറായിരുന്നു കാര്യങ്ങൾ. വെടിമരുന്ന് സാമ്പിൾ പരിശോധനയിൽ നിേരാധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് കണ്ടെത്തി എന്ന സംശയത്തെ തുടർന്നാണ് പ്രശ്നം തുടങ്ങിയത്. ശനിയാഴ്ച എടുത്ത സാമ്പിളിലാണ് സംശയമുയർന്നത്. തുടർന്ന് പൂരത്തലേന്ന് ജില്ല കലക്ടർ വീണ്ടും സാമ്പിൾ പരിശോധനക്ക് അയച്ചെങ്കിലും പൊട്ടാസ്യം ക്ലോറേറ്റ് ഇല്ലെന്നായിരുന്നു ഫലം. എന്നാൽ, മൂന്നാമതും സാമ്പിൾ പരിശോധനക്ക് അയച്ചു. അതിലും പൊട്ടാസ്യം ക്ലോറേറ്റ് ഇല്ലെന്ന് കണ്ടെത്തി. പക്ഷേ, 'പെസോ'(പെട്രോളിയം ആൻഡ് എക്സ്േപ്ലാസീവ്സ് സേഫ്റ്റി ഒാർഗനൈസേഷൻ) ഉദ്യോഗസ്ഥരുമായി കൂടിയാലോചിക്കാതെ അനുമതി നൽകാനാവില്ലെന്ന് കലക്ടർ നിലപാടെടുത്തു. ഇത് ദേവസ്വങ്ങളുമായി മാനസിക ഏറ്റുമുട്ടലിന് വഴിവെച്ചു. പൂരന്നാൾ 'പെസോ'ഉദ്യോഗസ്ഥരുമായി ചർച്ചക്ക് കലക്ടർ ക്ഷണിച്ചെങ്കിലും ഇരു ദേവസ്വങ്ങളും പെങ്കടുത്തില്ല. ഒടുവിൽ രാത്രി 10ഒാടെ ജില്ല കലക്ടർ രേഖാമൂലമുള്ള അനുമതി തിരുവമ്പാടി ദേവസ്വത്തിലേക്ക് എത്തിക്കുകയായിരുന്നു. ശേഷമാണ് തിരുവമ്പാടിക്കാർ വെടിക്കെട്ടിന് ഒരുക്കങ്ങൾ തുടങ്ങിയത്. അതേസമയം, 2,000 കിലോയിൽ കൂടുതൽ വെടിമരുന്നു ഉപയോഗിക്കരുതെന്നത് അടക്കം വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് കലക്ടർ നിർദേശിച്ചു. ഇതേതുടർന്ന് ഇരു വിഭാഗത്തി​െൻറയും വെടിെക്കട്ടിന് തീവ്രത കുറഞ്ഞു. തിരുവമ്പാടിക്കാർക്ക് ധാരാളം വെടികോപ്പുകൾ ബാക്കിയായി. ഇത് മുഴുവൻ അവർ പകൽപ്പൂരത്തിൽ പൊട്ടിച്ച് തീർത്തു. പതിവിന് വിപരീതമായി പകൽ വെടിക്കെട്ടിന് അവർക്ക് ഒാലപ്പടക്കവും ഉണ്ടായിരുന്നു. ഇൗ വെടിെക്കട്ടിന് വ്യാഴാഴ്ച രാവിലെയാണ് ജില്ല കലക്ടർ അനുമതി നൽകിയത്. വ്യാഴാഴ്ച പുലർച്ചെ 3.30ന് പാറമേക്കാവാണ് വെടിക്കെട്ടിന് ആദ്യം തീ കൊളുത്തിയത്. നാലേകാൽ മിനിറ്റ് ഇവരുടെ പ്രകടനം നീണ്ടു. 4.15ഒാടെയാണ് തിരുവമ്പാടി തുടങ്ങിയത്. ഇവരുടേത് നാലര മിനിറ്റ് നീണ്ടു. തുടർന്ന് പാറമേക്കാവി​െൻറ അമിട്ടി​െൻറ ഉൗഴമായി. 10 മിനിറ്റ് കഴിഞ്ഞാണ് തിരുവമ്പാടിക്കാർ അമിട്ട് പൊട്ടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.