തൃശൂര്‍: അടുത്ത വര്‍ഷത്തെ പൂരം മേയ് 13ന് (മേടം 29) തിങ്കളാഴ്ച. വെടിക്കെട്ട്, എഴുന്നള്ളിപ്പ് ഉള്‍പ്പെടെയുള്ളവയുടെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ തൃശൂര്‍ പൂരത്തിെൻറ ഘടനയിലും മാറ്റം വരുത്തുന്നത് ആലോചിക്കുന്നു. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത പശ്ചാത്തലത്തിൽ പൂരം വെടിക്കെട്ടിനും ആനയെഴുന്നള്ളിപ്പിനും നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ പൂരം പരിഷ്കരിക്കുന്നതിനുള്ള ആലോചന ദേവസ്വങ്ങൾ മുന്നോട്ടു വെച്ചിരുന്നു. എന്നാൽ പിന്നീട് ഇത് സംബന്ധിച്ച് ആലോചനയുണ്ടായില്ല. ഇത്തവണ എക്സ്േപ്ലാസീവ്സ് വിഭാഗത്തിെൻറ കടുത്ത നിയന്ത്രണവും, തിരുവമ്പാടി വിഭാഗത്തിെൻറ ആചാരവെടിക്ക് അനുമതി നിഷേധിക്കുകയും, വെടിക്കെട്ടിന് അനുമതി വൈകിപ്പിക്കുകയും ചെയ്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. സാമ്പിൾ വെടിക്കെട്ടിന് കരുതിയ വെടിക്കോപ്പുകളിൽ പൊട്ടാസ്യം േക്ലാറേറ്റിെൻറ അംശം കണ്ടെത്തിയെന്ന സംശയത്തിൽ പൂരത്തിെൻറ പ്രധാന വെടിക്കെട്ടിന് സജ്ജമാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികളുടെ പരിശോധന കർശനമാക്കിയിരുന്നു. ഇതേതുടർന്ന് വെടിക്കെട്ട് വൈകുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ പൂര ചടങ്ങുകളിൽ പങ്കാളിയായിട്ടും ഉദ്യോഗസ്ഥർ അനാവശ്യമായി അനുമതി നൽകുന്നതിൽ തടസ്സം നിെന്നന്നാണ് ദേവസ്വങ്ങളുടെ ആരോപണം. സാമ്പിൾ വെടിക്കെട്ടിനിടെ കോറ തെറിച്ച് വീണുണ്ടായ അപകടത്തിൽ പാറമേക്കാവ് ദേവസ്വത്തിന് റവന്യു വകുപ്പ് നോട്ടീസ് നൽകിയിരുന്നു. മന്ത്രി വി.എസ്. സുനിൽകുമാറിെൻറ നേരിട്ടുള്ള ഇടപെടലും മുഖ്യമന്ത്രിയുടെ സാന്നിധ്യവുമായിരുന്നു പല നിയമതടസ്സങ്ങളും ദേവസ്വങ്ങൾക്ക് മറികടക്കാനായത്. ആശങ്കയും നിയന്ത്രണവും ഏർപ്പെടുത്തിയിട്ടും മുൻ വർഷങ്ങളേക്കാൾ കൂടുതൽ ആളുകൾ ഇത്തവണ പൂരം കൂടാനെത്തിയെന്നാണ് പൊലീസിെൻറ കണക്ക്. അടുത്ത വർഷം മേയ് 13നാണ് പൂരം. 14ന് ഉപചാരം ചൊല്ലലും. ആചാരങ്ങളെയും ചടങ്ങുകളെയും മാറ്റാതെ പൂരത്തിെൻറ പൊലിമ ചോരാത്ത കാലാനുസൃത മാറ്റങ്ങള്‍ വരുത്തുന്നതിലേക്കാണ് ആലോചന കേന്ദ്രീകരിക്കുന്നത്. ആചാരവെടി, മറ്റ് പൂരത്തോടനുബന്ധിച്ച ആഘോഷ വെടിക്കെട്ട് പോലെയല്ലെന്നിരിക്കെ എക്സ്േപ്ലാസീവ്സ് വിഭാഗവും, കലക്ടറും ഇതിന് അനുമതി നൽകാതിരുന്നത് ദേവസ്വങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. ദേവസ്വങ്ങൾ ഇക്കാര്യം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കുകയും ചെയ്തു. അനുമതി വൈകിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വൈകുന്നേരത്തോടെ മുഖ്യമന്ത്രിയുടെ ഇടപെടലിൽ നടപടിയുണ്ടായത്. വെടിക്കെട്ടില്‍ തന്നെയാണ് പ്രധാനമായും മാറ്റമുണ്ടാവുക. വെടിക്കെട്ടിെൻറ ശബ്ദഗാംഭീര്യം തന്നെയാണ് വെടിക്കെട്ടിലെ തർക്ക വിഷയം. ലേസര്‍ വെടിക്കെട്ടുള്‍പ്പെടെ ആധുനികത വേണമെന്ന പക്ഷവും ദേവസ്വങ്ങൾക്കിടയിലുണ്ട്. ആചാരവെടി മുടങ്ങാനിടയാക്കിയ അതീവഗുരുതര സാഹചര്യത്തിലാണ് പൂരം പരിഷ്കരണം സംബന്ധിച്ച ചർച്ചകളിലേക്കും കടക്കാനുള്ള ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.