കൂടല്‍മാണിക്യം ഉത്സവം ഇന്ന് കൊടിയേറും

ഇരിങ്ങാലക്കുട: ചരിത്ര പ്രസിദ്ധമായ കൂടല്‍മാണിക്യം ക്ഷേത്രോത്സവം വെള്ളിയാഴ്ച കൊടിയേറും. ഉത്സവത്തി​െൻറ ഭാഗമായി രണ്ട് ദിവസങ്ങളിലായി നടന്ന ബിംബ ശുദ്ധിക്രിയകള്‍ വ്യാഴാഴ്ച സമാപിച്ചു. ഉച്ചപൂജക്ക് മുമ്പായി പഞ്ചകം പൂജിച്ച് അഭിഷേകം ചെയ്തു. വൈകിട്ട് അത്താഴ പൂജക്ക് മുമ്പായി മണ്ഡപത്തിൽ സ്ഥലശുദ്ധി ചെയ്തു. വെള്ളിയാഴ്ച രാവിലെ മണ്ഡപത്തില്‍ പഞ്ചഗവ്യം പൂജിച്ച് എതൃത്ത പൂജക്ക് ദേവനെ അഭിഷേകം ചെയ്യും. ഉച്ചപൂജ പതിനൊന്നരയോടെ അവസാനിക്കും. വൈകിട്ട് 7.30ന് ആചാര്യവരണം. തുടര്‍ന്ന് രാത്രി 8.10നു 8.40നും മധ്യേ കൊടിയേറ്റം നടക്കും. കൊടിയേറ്റത്തിനുശേഷം കിഴക്കെ നടപ്പുരയില്‍ മൃദംഗമേള അരങ്ങേറും. വൈകീട്ട് ആറിന് കിഴക്കേ ഗോപുരത്തിന് സമീപം ദീപാലങ്കാരം ഇന്നസ​െൻറ് എം.പി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച കൊടിപ്പുറത്ത് വിളക്ക് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.