ഊട്ടുതിരുനാൾ 26ന്

മാള: പുത്തന്‍ചിറ സ​െൻറ് മേരീസ് ഫൊറോന ദേവാലയത്തിലെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ജനനതിരുനാൾ ഊട്ടുനേര്‍ച്ച 26ന് നടക്കും. ഞായറാഴ്ച വൈകിട്ട് അഞ്ചിന് കുഴിക്കാട്ടുശ്ശേരി വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഖബറിടത്തില്‍നിന്ന് ഫൊറോന ഇടവകയിലേക്ക് ദീപശിഖ പദയാത്ര നടത്തും. ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഡോ. ആൻറു ആലപ്പാടന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊടിയേറ്റ് നടത്തും. ജനനതിരുനാള്‍ ദിനത്തിൽ -അങ്കമാലി അതിരൂപത മുന്‍ സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യേത്ത് മുഖ്യകാർമികത്വം വഹിക്കും. കഠ്്വ സംഭവം: മാളയിൽ പ്രതിഷേധ പ്രകടനം മാള: കഠ്വയിൽ എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന ദാരുണ സംഭവത്തിൽ പ്രതിഷേധിച്ച് മാള ടൗണിൽ വനിതകൾ ഉൾപ്പെടെ നൂറുകണക്കിനു പേർ പ്രകടനം നടത്തി. ജസ്റ്റിസ് ഫോര്‍ കഠ്വ ഡോട്ടര്‍ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം മാള കെ.എസ്.ആർ.ടി.സി ഡിപ്പോക്കു മുമ്പിൽ നിന്നാരംഭിച്ച് ടൗൺ ചുറ്റി ജങ്ഷനിൽ സമാപിച്ചു. പൊതുസമ്മേളനം മാള ജുമാമസ്ജിദ് ഇമാം സുബൈർ മന്നാനി ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസി. എ.എ. അഷറഫ് അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് ജില്ല പ്രസിഡൻറ് ശാന്ത ഗോപാലൻ, ഫാ. ജോസ്‌ പന്തല്ലൂകാരൻ, അഡ്വ. രാജു ഡേവീസ്‌, പുത്തൻചിറ പഞ്ചായത്ത് പ്രസി. വി.എ. നദീർ, പഞ്ചായത്തംഗങ്ങളായ ടി.കെ. ജനീഷ്, പി.ഐ. നിസാർ, കോയ ബാഖവി, അലി സാമ്പ്രി കാട്ടുങ്ങചിറ, വ്യാപാരി യൂനിറ്റ് പ്രസി. പി.ടി. പാപ്പച്ചൻ, ചെയർമാൻ സാലി സജീർ മാങ്കപാടത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.