ഗുരുവായൂർ: 'യുദ്ധമാണ് ഉൗഴി തൻ ദുഃഖം, യുദ്ധമാണ് ഉറവി തൻ ശാപം...'ലോകത്തിന് തീരാദുരിതമായി മാറുന്ന യുദ്ധക്കൊതിയുടെ കഥയിലേക്ക് മേഗ്ന ഗോവിന്ദിെൻറ കഥപറച്ചിൽ ഗൗരവത്തോടെയാണ് സദസ്സ് കേട്ടിരുന്നത്. ആറ്റം ബോംബ് നിർമിക്കാൻ നിർബന്ധിക്കുന്ന സേച്ഛാധിപതി ഹിറ്റ്ലറിെൻറ വീക്ഷണങ്ങൾ ഓസ്്റ്റിൻ, നോറ എന്നീ കഥാപാത്രങ്ങളിലൂടെയാണ് കഥാപ്രസംഗം കടന്നു പോയത്. 'ഗ്ലാസ് ചേംബർ'എന്ന പേരിട്ട കഥ തീർന്നു ഫലം വന്നപ്പോൾ ഒന്നാം സ്ഥാനം കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ് കോളജിലെ രണ്ടാം വർഷ ഭൗതിക ശാസ്ത്ര വിദ്യാർഥി മേഗ്ന ഗോവിന്ദിനുതന്നെ. കേട്ടുപതിഞ്ഞ കഥകൾക്ക് വിരുദ്ധമായി കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് കഥാപ്രസംഗ വേദിയിൽ കൂടുതലും അവതരിപ്പിക്കപ്പെട്ടത്. എഴുത്തുകാരനായ പിതാവ് ടി.ജി. മയ്യന്നൂരിെൻറ പ്രോത്സാഹനത്തിലാണ് മെഗ്ന വേദിയിലെത്തിയത്. പിതാവ് എഴുതിയ 'ഏകലവ്യൻ'എന്ന കഥ സ്കൂൾ കലോത്സവത്തിൽ വേദിയിലെത്തിച്ചിരുന്നു. ദേശഭക്തിഗാനത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമിെൻറ ഭാഗമായ മേഗ്നക്ക് കുച്ചിപ്പുടിയിൽ മൂന്നാം സ്ഥാനം ലഭിച്ചു. കഥയിലും കവിതയും മികവിലെത്തണമെന്ന ആഗ്രഹത്തോടെയാണ് കലോത്സവത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.