തൃശൂർ: പത്താം ക്ലാസ് വരെ വിദ്യ വിശ്വനാഥ് പഠിച്ചത് ബഹ്റൈനിലാണ്. ഒന്നാം ക്ലാസ് മുതൽ സുമ ഉണ്ണികൃഷ്ണെൻറ ശിക്ഷണത്തിൽ സംഗീത പഠനം. പ്ലസ് ടു തലം മുതൽ കേരളത്തിലേക്ക് വാസം മാറ്റിയെങ്കിലും സംഗീത പഠനം നിർത്തിയില്ല. വീഡിയോ കോളിലൂടെ ഗുരുനാഥയിൽനിന്ന് പരിശീലനം നേടിക്കൊണ്ടിരുന്നു. സംഗീതത്തിലേക്കുള്ള താൽപര്യം വിദ്യയെ പാലക്കാട് ചെമ്പൈ സംഗീത കോളജിലെത്തിച്ചു. ബി.എ വായ്പാട്ട് വിഷയമായെടുത്തെങ്കിലും ഇൻറർസോൺ കലോത്സവത്തിനെത്താൻ മൂന്നു വർഷം കാത്തിരിക്കേണ്ടി വന്നു. കോളജിലെ ക്രമം അനുസരിച്ച് ഇത്തവണയാണ് അവസരം ലഭിച്ചത്. കിട്ടിയ അവസരം വിദ്യ പാഴാക്കിയില്ല. ഷൺമുഖപ്രിയ രാഗത്തിൽ 'പരമപുരുഷകൃതി...'ശാസ്ത്രീയ സംഗീതത്തിൽ ഒന്നാമതെത്തി. പരിശീലനം കൊൽക്കത്തയിൽ, വിജയം കേരളത്തിൽ ഗുരുവായൂർ: മാസംതോറും രവി വേണുഗോപാൽ കൊൽക്കത്തയിലെ മതൃദഹയിലേക്ക് പോകുന്നത് വെറുതെയല്ല. തബലയിൽ മാന്ത്രികത തീർക്കാനുള്ള തീവ്രശ്രമത്തിനാണിത്. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിയായ രവിക്ക് മാസത്തിൽ എഴു ദിവസം കൊൽക്കത്തയിൽ പോകാൻ കോളജിലും അനുമതിയുണ്ട്. തബലയിൽ പ്രശസ്തരായ പണ്ഡിറ്റ് അനിന്തോ ചാറ്റർജിയുടെയും മകൻ അനുബ്രത ചാറ്റർജിയുടെയും ശിഷ്യനാണ് രവി. അതിനാൽ തന്നെ ഇൻറർസോൺ കലോത്സവത്തിൽ പങ്കെടുത്ത രണ്ടു വർഷവും തബലയിൽ രവി വേണുഗോപാലിനെ വെല്ലാനാളില്ല. പട്ടാമ്പി സ്വദേശി സച്ചിൻ ബെന്നാണ് ആദ്യ പരിശീലകൻ. പിന്നീട് ഡൽഹിയിലെ ഉസ്താദ് ഫയാസ് ഖാെൻറ ശിഷ്യത്വം സ്വീകരിച്ചു. അദ്ദേഹത്തിെൻറ മരണത്തോടെയാണ് കൊൽക്കത്തയിലെ ഗുരുക്കന്മാരെ കണ്ടെത്തിയത്. തൃശൂരിൽ ഹരി ആലങ്കോടിനൊപ്പം പരിപാടി അവതരിപ്പിക്കുന്നതിനിടെ പണ്ഡിറ്റ് അനുബ്രതയെ പരിചയപ്പെട്ടതാണ് പരിശീലനത്തിനു അവസരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.