ജംഷീലയുടെ അക്ഷരവീടിന്​ ജി.ഐ.ഒയുടെ കിണർ

എരുമപ്പെട്ടി: 'മാധ്യമം' അക്ഷരവീട് പദ്ധതിയിൽ വീട് നിർമിക്കുന്ന കായികതാരം ടി.ജെ. ജംഷീലക്ക് പെൺകുട്ടികളുടെ ശ്രമഫലമായി കിണർ നിർമിച്ചു. ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയാണ് പുരയിടത്തിൽ കിണർ നിർമിച്ചത്. ഒരാഴ്ച മുമ്പ് നിർമാണമാരംഭിച്ച കിണറ്റിൽ തിങ്കളാഴ്ച വൈകീട്ട് വെള്ളം കണ്ടു. പത്ത് കോൽ താഴ്ചയുള്ള കിണർ ഇപ്പോൾ ജലസമൃദ്ധമാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ 400 മീറ്റർ ഒട്ടത്തിൽ സ്വർണമെഡൽ നേടിയ എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ജംഷീലക്ക് ചെറുപ്രായത്തിൽ തന്നെ കഴിവ് തെളിയിച്ചതിനുള്ള അംഗീകാരമായാണ് അക്ഷരവീട് നിർമിച്ച് നൽകുന്നത്. വീട് നിർമാണവുമായി ബന്ധപ്പെട്ട് കൂടുതൽ സഹായങ്ങൾ നൽകാൻ നാട്ടുകാർ മുന്നിട്ടിറങ്ങിയതി​െൻറ ഭാഗമായാണ് പെൺകുട്ടികളുടെ സംഘടന കിണർ നിർമിച്ചുനൽകിയത്. വീടി​െൻറ കട്ടിളവെപ്പ് ചടങ്ങിൽ പങ്കെടുത്ത സമയത്ത് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തംഗം സിജി ജോൺ ത​െൻറ ഒരു മാസത്തെ ഓണറേറിയം തുക വീട് നിർമാണ ഫണ്ടിലേക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അക്ഷരവീടി​െൻറ പ്രധാന വാർപ്പ് അടുത്ത ആഴ്ച നടക്കും. പദ്ധതിയിലെ ആറാമത്തേതും ജില്ലയിലെ രണ്ടാമത്തേതുമായ അക്ഷരവീടാണ് എരുമപ്പെട്ടിയിൽ ഒരുങ്ങുന്നത്. 'മാധ്യമം' ദിനപത്രം, സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ, യു.എ.ഇ എക്സ്ചേഞ്ച്, എൻ.എം.സി ഗ്രൂപ് എന്നിവയുടെ സംയുക്ത സംരംഭമാണ് അക്ഷരവീട് പദ്ധതി. അക്ഷരമാലയിലെ 'ഊ' എന്ന അക്ഷരത്തിലാണ് ജംഷീലക്ക് വേണ്ടിയുള്ള വീടൊരുങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.