സൈക്കിൾ റാലിക്ക് സ്വീകരണം

ആമ്പല്ലൂര്‍: സാന്ത്വന പരിചരണ ബോധവത്കരണത്തി​െൻറ ഭാഗമായി പാലക്കാട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന സൈക്കിള്‍ റാലിക്ക് പുതുക്കാട് വെള്ളിയാഴ്ച സ്വീകരണം നല്‍കും. വൈകീട്ട് 5.30ന് ക്ലിനിക്കുകളുടെ ആഭിമുഖ്യത്തിലാണ് സൈക്കിള്‍ റാലിക്ക് സ്വീകരണം നല്‍കുന്നത്. പുതുക്കാട് ഹോം ഓഫ് ഹോപ്പ്, സുസ്ഥിര പാലിയേറ്റിവ് കെയര്‍ സൊസൈറ്റി, ഗ്രാമപഞ്ചായത്തി​െൻറ കീഴിലുള്ള പാലിയേറ്റിവ് ക്ലിനിക് എന്നിവ നേതൃത്വം നല്‍കും. ഡിവിഡൻറ് വിതരണം ആമ്പല്ലൂര്‍-: പുതുക്കാട് സര്‍വിസ് സഹകരണ ബാങ്കില്‍ ഡിവിഡൻറ് വിതരണം ബാങ്ക് പ്രസിഡൻറ് ടി.വി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷാജു കാളിയേങ്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. നാരായണന്‍ സംസാരിച്ചു. 25 ശതമാനമാണ് ഡിവിഡൻറ് നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.