'സുൽത്താ​െൻറ സന്ദർശനം പ്രവാസികൾക്ക്​ അനുഗ്രഹമായി'

ഗുരുവായൂർ: രാജ്യത്തി​െൻറ ഭരണാധികാരികള്‍ക്ക് കഴിയാതിരുന്ന കാര്യങ്ങളാണ് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സന്ദർശനത്തിലൂടെ മുഖ്യമന്ത്രി നേടിയതെന്ന് പ്രവാസി സംഘം സംസ്ഥാന എക്സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു. സുല്‍ത്താ​െൻറ കേരള സന്ദര്‍ശനം പ്രവാസികള്‍ക്ക് അനുഗ്രഹമായി. സന്ദർശനം കേരളത്തിനും പ്രവാസികൾക്കും പ്രയോജനപ്രദമായ വിധത്തിലാവുന്നതിന് യത്നിച്ച സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ചു. നിസ്സാര കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ച ഇന്ത്യന്‍ പ്രവാസികളായ 149 പേരെ വിട്ടയച്ചത് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ്. ഷാർജ സുല്‍ത്താനോട് പ്രവാസികള്‍ക്ക് നന്ദിയുണ്ട്. മലയാളി പ്രവാസി സമൂഹമാകെ സംസ്ഥാന സര്‍ക്കാറി​െൻറ പ്രവാസി ക്ഷേമ പരിപാടികള്‍ക്ക് പിന്തുണ നല്‍കുകയാണെന്നും യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് പി.ടി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദര്‍ എം.എൽ.എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.