യുവാവിനെ മർദിച്ച കേസിൽ ഒരാൾ കൂടി അറസ്​റ്റിൽ

ചാവക്കാട്: രാത്രി വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവാവിന് മർദനമേറ്റ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ചാവക്കാട് തെക്കഞ്ചേരി പേനകത്ത്് ഷാമോനെയാണ് (32) ചാവക്കാട് എസ്.ഐ എം.കെ. രമേഷി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്്. കേസിൽ രണ്ടുപേരെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. പാലയൂർ കണ്ണികുത്തി പള്ളിക്ക് സമീപത്തെ വിവാഹവീട്ടിൽനിന്ന് സൽക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരുമനയൂർ രായംമരക്കാർ മൂത്തേടത്ത് നിഷാദിനെ (37) തടഞ്ഞുനിർത്തി മർദിച്ച കേസിലാണ് നടപടി. 20ന് രാത്രി 11.45-നാണ് സംഭവം. എ.എസ്.ഐ അനിൽ മാത്യു, ജൂനിയർ എസ്.ഐ മുഹമ്മദ് റഫീഖ്, എ.എസ്.ഐ ബാബുജി, സീനിയർ സി.പി.ഒമാരായ അനീഷ്, സുമേഷ്, ഗിരീശൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.