നവോത്ഥാന സദസ്സ്

കൊടുങ്ങല്ലൂർ: ഉയിർപ്പ് സാംസ്‌കാരിക യാത്രയോട് അനുബന്ധിച്ച് താലൂക് ലൈബ്രറി കൗൺസിൽ ശ്രീനാരായണപുരം പഞ്ചായത്ത് നേതൃസമിതി ആഭിമുഖ്യത്തിൽ 'മത നിരപേക്ഷത ജനാധിപത്യ ഇന്ത്യക്കായ്' എന്ന വിഷയത്തിൽ സംഘടിപ്പിച്ചു. പ്രഫ.ടി. നരേന്ദ്രൻ വിഷയാവതരണം നടത്തി പി.രാധാകൃഷ്‌ണൻ, ടി.കെ. രമേഷ്ബാബു, എം.എസ്. മോഹൻദാസ്, ആർ.വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ഉയിർപ്പ് സാംസ്കാരിക യാത്ര ഇന്ന് ആരംഭിക്കും കൊടുങ്ങല്ലൂർ: മതനിരപേക്ഷതയുടെയും മനുഷ്യസ്നേഹത്തി​െൻറയും കാവലാളാകുക, വൈവിധ്യ പൂർണമായ വായനയുടെ സംസ്കാരം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന 'ഉയിർപ്പ്' സാംസ്കാരിക യാത്ര ബുധനാഴ്ച കൊടുങ്ങല്ലൂരിൽ നിന്നാരംഭിക്കും. മുരളി പെരുനെല്ലി എം.എൽ.എ ക്യാപ്റ്റനായ യാത്ര ഒക്ടോബർ രണ്ടുവരെ നീളും. വിളംബര ഘോഷയാത്ര ചൊവ്വാഴ്ച വൈകീട്ട് കൊടുങ്ങല്ലൂരിൽ നടന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചിന് സാംസ്കാരിക യാത്ര പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ഡോ.പി.കെ. ബിജു എം.പി. മുഖ്യാതിഥിയായിരിക്കും. ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.