മാലിന്യം പുഴയിലേക്ക്: കന്നുകാലി ഫാമിന് നോട്ടീസ്

കാട്ടൂര്‍: മുനയം റോഡിലെ സ്വകാര്യ കന്നുകാലി ഫാമില്‍നിന്ന് മാലിന്യം പുഴയിലേക്കും പരിസരങ്ങളിലേക്കും ഒഴുകുന്നതായി പരാതി. ഒരു മാസത്തിനുള്ളില്‍ മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം സ്ഥാപിക്കാന്‍ സ്ഥാപനത്തിന് പഞ്ചായത്ത് ആരോഗ്യവിഭാഗം നോട്ടീസ് നല്‍കി. ഇവരിൽനിന്ന് പിഴയും ഈടാക്കി. ഫാമില്‍നിന്ന് അടുത്തുള്ള തോടുവഴി കനോലി കനാലിലേക്കും സമീപ പ്രദേശങ്ങളിലേക്കുമാണ് മാലിന്യം ഒഴുക്കി വിടുന്നത്. ദുര്‍ഗന്ധവും കൊതുകും പരിസരവാസികള്‍ക്ക് ദുരിതമാവുകയാണ്. പരാതിയെ തുടര്‍ന്നാണ് കാട്ടൂര്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം സ്ഥലത്ത് പരിശോധന നടത്തിയത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ റോയ് വില്‍ഫ്രഡ്, കെ.ആർ. രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.