ജങ്കാർ സർവിസ് നിലച്ചിട്ട് ആറുമാസം: പ്രതിഷേധം ശക്തമാകുന്നു

അഴീക്കോട്: ജങ്കാർ സർവിസ് നിലച്ചിട്ട് ആറുമാസം പിന്നിട്ടിട്ടും പുനരാരംഭിക്കാത്ത നടപടിയിൽ പ്രതിഷേധം വ്യാപകമാകുന്നു. വിവിധ മേഖലയിൽനിന്ന് പ്രതിഷേധം ശക്തമായിട്ടും അധികൃതർക്ക് അനങ്ങാപ്പാറ നയമാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. ജനങ്ങളുടെ യാത്രാദുരിതം കണ്ടില്ലെന്ന് നടിക്കുന്ന ജനപ്രതിനിധികളുടെ നിലപാടിനെതിരെ, ആറുമാസത്തോളമായി നിർത്തിവെച്ച ജങ്കാർ സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എറിയാട്, കയ്പമംഗലം ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കൂട്ട ഉപവാസം നടത്തി. പുത്തൻപള്ളി ജങ്ഷനിൽ സാഹിത്യകാരൻ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. എറിയാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ടി.എ. ഗിരീഷ് കുമാർ, ടി.എം. കുഞ്ഞുമൊയ്തീൻ, അബ്ദുറഹ്മാൻ കടപ്പൂര്, പി.കെ.മുഹമ്മദ്, ശോഭ സുബിൻ, നൗഷാദ് ആറ്റുപറമ്പത്ത്, ജനീഷ്, സുനിൽ പി. മേനോൻ, പി.എ. മനാഫ്, എം.ജി. അനിൽകുമാർ, ബെന്നി കാവാലംകുഴി, സി.ബി. ജയലക്ഷ്മി, സി.എ. റഷീദ് എന്നിവർ സംസാരിച്ചു. പഞ്ചായത്തോഫിസ് മാർച്ച് ഇന്ന് എറിയാട്: മദ്യനയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി എറിയാട് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തും. ബുധനാഴ്ച രാവിലെ പത്തിന് ജില്ല പ്രസിഡൻറ് കെ.ജി. മോഹനൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.