സാഹിത്യത്തിെൻറ പരമ്പരാഗത സങ്കൽപങ്ങൾ തിരുത്തപ്പെടുന്നു _ ഡോ. സ്​ക്കറിയ സക്കറിയ

കൊടുങ്ങല്ലൂർ: മലയാള സാഹിത്യം വഴിത്തിരിവിലാണെന്നും സാഹിത്യം സംബന്ധിച്ച പരമ്പരാഗത സങ്കൽപങ്ങൾ തിരുത്തപ്പെടുകയാെണന്നും നിരൂപകൻ ഡോ. സ്ക്കറിയ സക്കറിയ പറഞ്ഞു. കെ.കെ.ടി.എം ഗവ. കോളജ് മലയാളം ബിരുദാനന്തര ബിരുദ വിഭാഗം ഒരുക്കിയ 'പുനർ വായനകൾ: മലയാള വിമർശനത്തി​െൻറ സമകാലിക സന്ദർഭം' എന്ന ദ്വിദിന ദേശീയ സെമിനാർ മുസ്രിസ് ഇൻറർ നാഷനൽ കൺവെൻഷൻ സ​െൻറർ സെമിനാർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യത്തി​െൻറ പരമ്പരാഗത രീതികൾ ചോദ്യം ചെയ്യപ്പെടുന്നത് പുനർവായനകളിലൂടെയാണ്. മാറുന്ന മലയാളിയുടെ ലോകബോധത്തിനനുസരിച്ച് മലയാള സാഹിത്യം പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാെണന്നും ഡോ. സ്ക്കറിയ സക്കറിയ പറഞ്ഞു. കോളജ് പ്രിൻസിപ്പൽ ഡോ. എം.െക. മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. ഡോ. പി.പവിത്രൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകളിൽ എട്ട് പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. ജി. ഉഷാകുമാരി, ഡോ. ബി.എസ്. ദീപ, ഡോ. ഇന്ദുശ്രീ, ഡോ. അജയകുമാർ, ഡോ. അനി, ഡോ. പി.വി. സജീവ്, ഡോ. പി.കെ. കുശലകുമാരി, ഡോ. വത്സല വാതുശ്ശേരി, ഡോ. പി. പാർവതി, ഡോ. കെ.എം. അജി, എം. രാമചന്ദ്രപിള്ള എന്നിവർ സംസാരിച്ചു. 27ന് വൈകീട്ട് 3.30 ന് നടക്കുന്ന സമാപന ചടങ്ങിൽ 'സാഹിത്യ നിരൂപണത്തി​െൻറ ദ്രാവിഡമുഖം' എന്ന വിഷയത്തിൽ ഡോ. എം. കൃഷ്ണൻ നമ്പൂതിരി പ്രഭാഷണം നടത്തും. ഡയറക്ടറേറ്റ് ഒാഫ് കൊളീജിയറ്റ് എജുക്കേഷ​െൻറയും, കേരള സർക്കാറി​െൻറയും സഹായത്തോടെയാണ് െസമിനാർ സംഘടിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.