അണ്ടർ17 വേൾഡ് കപ്പ്: വൺ മില്യൻ ഗോൾ കാമ്പയിൻ

തൃപ്രയാർ: ഫിഫ അണ്ടർ 17 വേൾഡ് കപ്പ് ഫുട്ബാൾ മത്സരത്തി​െൻറ പ്രചാരണത്തോടനുബന്ധിച്ച് വലപ്പാട് ഗ്രാമപഞ്ചായത്തിലെ വൺ മില്യൻ ഗോൾ കാമ്പയിൻ ബുധനാഴ്ച വൈകീട്ട് മൂന്നു മുതൽ ഏഴുവരെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ.തോമസ് അറിയിച്ചു. വലപ്പാട് ചന്തപ്പടി, ഹൈസ്കൂൾ ഗ്രൗണ്ട്, എടമുട്ടം ക്ഷേത്ര മൈതാനം, കഴിമ്പ്രം വി.പി.എം സ്കൂൾ, ഭാരതീയ വിദ്യാമന്ദിർ സ്കൂൾ എന്നീ കേന്ദ്രങ്ങളിലാണ് കാമ്പയിൻ നടക്കുക. മുന്നോടിയായി വിളംബര ഘോഷയാത്ര, സൗഹൃദ ഫുട്ബാൾ മത്സരം എന്നിവയുണ്ടാകും. ഒക്ടോബർ ആറിന് വിളംബര ഘോഷയാത്രയും നടത്തും. വലപ്പാട് ഫുട്ബാൾ അസോസിയേഷനും ഗ്രാമ പഞ്ചായത്തും നേതൃത്വം നൽകിവരുന്ന ഫുട്ബാൾ അക്കാദമിയിലെ 150 കുട്ടികൾ ജഴ്സി അണിഞ്ഞ് ഘോഷയാത്രയിൽ പങ്കെടുക്കും. വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിൽ ബിഗ് സ്ക്രീനിൽ വേൾഡ്കപ്പ് മത്സരങ്ങൾ കാണാൻ സൗകര്യമൊരുക്കും. കെ.എം. അബ്ദുൽ മജീദ്, കെ.ആർ. സുരേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. മഹാരുദ്ര യജ്ഞം തൃപ്രയാർ: മേൽ തൃക്കോവിൽ ശിവക്ഷേത്രത്തിൽ വ്യാഴം,വെള്ളി, ശനി ദിവസങ്ങളിൽ മഹാരുദ്രയജ്ഞം സംഘടിപ്പിക്കുമെന്ന് ക്ഷേത്രസമിതി പ്രസിഡൻറ് പവിത്രൻ ഇയ്യാനി അറിയിച്ചു. വ്യാഴാഴ്ച രാവിലെ അഞ്ചിന് പൂജകൾ ആരംഭിക്കും - വൈകീട്ട് അഞ്ചിന് ദുർഗാഷ്ടമി, സരസ്വതി പൂജ, പൂജവെപ്പ് എന്നിവ നടക്കും. വെള്ളിയാഴ്ച രാവിലെ അഞ്ചിന് ആരംഭിക്കുന്ന യജ്ഞപൂജകൾ വൈകീട്ട് ഏഴിന് സമാപിക്കും.ശനിയാഴ്ച രാവിലെ ഏഴിന് വിദ്യാസരസ്വതി പൂജ, വിദ്യാരംഭം എഴുത്തിനിരുത്ത് എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.