തൃശൂർ: നഗരത്തിെൻറ മുഖമുദ്രയായ തേക്കിൻകാടിെൻറ പരിപാലന ചുമതല കോർപറേഷൻ ഒഴിയുന്നു. മാലിന്യത്തിെൻറ പേരിൽ നിരന്തരം പഴി കേൾക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. തേക്കിൻകാടിെൻറ ഉടമാവകാശം കൊച്ചിൻ ദേവസ്വം ബോർഡിനും ശുചീകരണമടക്കമുള്ള പരിപാലന ചുമതല കോർപറേഷനുമാണ്. ഇത് നിയമമൊന്നുമല്ലെങ്കിലും കാലങ്ങളായി പാലിക്കുന്ന സമ്പ്രദായം മാറിവരുന്ന ഭരണസമിതികൾ തുടരുകയായിരുന്നു. തേക്കിൻകാട്ടിൽ നടക്കുന്ന പരിപാടികളിൽനിന്നുള്ള വരുമാനം ദേവസ്വം ബോർഡിനാണ്. ഈ ഇനത്തിൽ പ്രതിദിനം പതിനായിരക്കണക്കിന് രൂപ ബോർഡിന് ലഭിക്കുന്നുണ്ട്. സർക്കാർ െചലവിലാണ് തേക്കിൻകാട്ടിലെ സൗന്ദര്യവത്കരണം അടക്കമുള്ള പദ്ധതികൾ നടപ്പാക്കുന്നത്. പരിപാലന െചലവ് വഹിക്കുന്നത് കോർപറേഷനുമാണ്. തേക്കിൻകാട്ടിൽനിന്ന് വരുമാനമുണ്ടാക്കുന്ന ദേവസ്വം ബോർഡ് അതിെൻറ പരിപാലനവുമായി ബന്ധപ്പെട്ട് ഒന്നും ചെലവഴിക്കുന്നില്ല. ശുചീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പണം െചലവഴിച്ചിട്ടും നിരന്തരം പഴി കേൾക്കേണ്ടി വരുന്നുവെന്നാണ് കോർപറേഷെൻറ പക്ഷം. ഇൗ സാഹചര്യത്തിൽ പരിപാലനവും ദേവസ്വം ബോർഡ് നിർവഹിക്കട്ടെയെന്നാണ് കോർപറേഷൻ നിർദേശിക്കുന്നത്. കഴിഞ്ഞ പൂരം വെടിക്കെട്ടിെൻറ സമയത്ത് ഒന്നരക്കോടി രൂപ െചലവിട്ട് തേക്കിൻകാടിന് ചുറ്റും ഫയർ ഹൈഡ്രൻറ് ഒരുക്കിയിരുന്നു. ഇൗ സൗകര്യം ദേവസ്വം ബോർഡിന് ഉപയോഗിക്കാമെന്ന നിർദേശത്തോടെയാണ് പരിപാലന ചുമതലയിൽനിന്ന് കോർപറേഷൻ ഒഴിയുന്നത്. പൂരം പോലുള്ള സാഹചര്യങ്ങളിൽ കാലങ്ങളായി ചെയ്തുവരുന്ന ക്രമീകരണങ്ങൾ കോർപറേഷൻ തുടരും. കൊച്ചിൻ ദേവസ്വം ബോർഡിനെ കോർപറേഷൻ ഇക്കാര്യം ധരിപ്പിച്ചതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.