തൃശൂർ: പാറമേക്കാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷം കലക്ടര്‍ ഡോ. എ. കൗശിഗന്‍ ഉദ്ഘാടനം ചെയ്തു. പാറമേക്കാവ് ദേവസ്വം പ്രസിഡൻറ് കെ. സതീഷ് മേനോന്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം എന്ഡോവ്മെൻറുകളുടെ വിതരണവും സ്വര്‍ണ ഉപഹാര സമര്‍പ്പണവും നടന്നു. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, അസി. സെക്രട്ടറിയും കോര്‍പറേഷന്‍ കൗണ്‍സിലറുമായ കെ. മഹേഷ് എന്നിവര്‍ സംസാരിച്ചു. തൃശൂര്‍ കഥകളി ക്ലബ് ദുര്‍ഗ മാഹാത്മ്യം കഥകളി അവതരിപ്പിച്ചു. വരും ദിവസങ്ങളില്‍ ദീപാരാധനക്കുശേഷം പാറമേക്കാവ് അഗ്രശാലയില്‍ കലാപരിപാടികള്‍ നടക്കും. നവരാത്രിയോടനുബന്ധിച്ച് ഒമ്പതു ദിവസം നീളുന്ന ദേവീ ഭാഗവത നവാഹ യജ്ഞത്തിനും മാഹാത്മ്യ പ്രഭാഷണത്തിനും തുടക്കമായി. രാവിലെ ആറ് മുതല്‍ യജ്ഞവും വൈകീട്ട് ആറിന് പ്രഭാഷണവും നടക്കും. 30ന് നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും. സമൂഹ ബൊമ്മക്കൊലു പ്രദര്‍ശനം തുടങ്ങി തൃശൂർ: ഐതിഹ്യ പെരുമയും വര്‍ണക്കാഴ്ചകളും സമന്വയിപ്പിച്ച് ബ്രാഹ്മണസഭയുടെ സമൂഹ ബൊമ്മക്കൊലു പ്രദര്‍ശനം തുടങ്ങി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബ്രാഹ്മണ ഗൃഹങ്ങളില്‍ തലമുറകളായി കരുവാക്കാറുള്ള ബൊമ്മക്കൊലു ചിട്ടവട്ടങ്ങള്‍ തെറ്റിക്കാതെ പൂങ്കുന്നത്ത് സഭയുടെ ആസ്ഥാനത്താണ് പ്രദർശനം ഒരുക്കിയത്. രണ്ടിഞ്ച് വലുപ്പമുള്ള മുട്ടുകുത്തുന്ന കൃഷ്ണനില്‍ തുടങ്ങി രണ്ടരയടി വലുപ്പമുള്ള ഉടുപ്പി കൃഷ്ണനും ശൃംഗേരി ശാരദാംബളും വരെ പ്രദര്‍ശനത്തിലുണ്ട്. വിവിധ വലിപ്പങ്ങളിലുള്ള വിശ്വരൂപം, സപ്തനദി, സീതാകല്യാണം, ബദരീനാഥ്, കനകധാര സ്‌തോത്രം എന്നിവയുമുണ്ട്. ദിവസവും വൈകീട്ട് 5.30 മുതല്‍ രാത്രി എട്ടുവരെയുള്ള പ്രദര്‍ശനം വിജയദശമി വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.