തൃശൂർ: ഓണപ്പിരിവിെന ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഇടപെട്ട രണ്ട് വിദ്യാർഥികളെ പുറത്താക്കിയതിനെതിരായ വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് അടച്ച എൽത്തുരുത്ത് സെൻറ് അലോഷ്യസ് കോളജ് വെള്ളിയാഴ്ച തുറക്കുമെന്ന് പ്രിൻസിപ്പൽ. അതേസമയം, വിദ്യാർഥി സമരം തുടരുമെന്ന് എസ്.എഫ്.െഎയും കെ.എസ്.യുവും അറിയിച്ചു. കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ് സച്ചിൻ ടി. പ്രദീപ്, എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡൻറ് ലെനിൻ എന്നിവരെയാണ് പുറത്താക്കിയത്. ഇതേച്ചൊല്ലി വിദ്യാർഥി പ്രതിഷേധം ശക്തമായതോടെ ഇൗമാസം 14നാണ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചത്. പ്രിൻസിപ്പൽ നൽകിയ ഹരജിയിൽ ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ക്ലാസ് തുടങ്ങുന്നത്. കോളജിലെ സംഘർഷവും വിദ്യാർഥികൾക്കെതിരായ നടപടിയും തുടർ പ്രവർത്തനവും ചർച്ച ചെയ്യാൻ വെള്ളിയാഴ്ച രാവിലെ 10ന് പി.ടി.എ യോഗം ചേരും. കോളജിനും അധ്യാപകർക്കും ജീവനക്കാർക്കും വിദ്യാർഥികൾക്കും സംരക്ഷണം നൽകാനും ക്ലാസ് സുഗമമായി നടത്താനും പൊലീസിന് ഹൈകോടതി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ബുധനാഴ്ച ചേർന്ന കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് യോഗം വിദ്യാർഥികളെ പുറത്താക്കിയ സംഭവം ചർച്ച ചെയ്തു. വിമർശനം ഉയർന്നതോടെ ഇക്കാര്യം അന്വേഷിക്കാൻ തീരുമാനിച്ചു. സിൻഡിക്കേറ്റ് അംഗം ടി.സി. ബാബു ചെയർമാനായ കമീഷനാണ് അന്വേഷണ ചുമതല. അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ യോഗം നിർദേശം നൽകി. സമരം തുടരുമെന്ന് കെ.എസ്.യു ജില്ല പ്രസിഡൻറ് മിഥുൻ മോഹനും പഠിപ്പ് മുടക്കാതെ പ്രതിഷേധ പരിപാടികൾ തുടരുമെന്ന് എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് കെ.എസ്. ശരത്പ്രസാദും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.