തൃശൂർ: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് റോഡ് സുരക്ഷ ദിനമായി ആചരിക്കാൻ റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം (റാഫ്) ജില്ല പ്രവർത്തക യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ റോഡ് അപകടങ്ങളിൽ ജില്ല മൂന്നാം സ്ഥാനത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം. രാവിലെ 11ന് തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് റോഡ് സുരക്ഷ ജനജാഗ്രത സദസ്സും ലഘുലേഖ വിതരണവും നടത്തും. യോഗം സംസ്ഥാന പ്രസിഡൻറ് കെ.എം. അബ്ദു ഉദ്ഘാടനം ചെയ്തു. കെ.ആർ. തോമസ് അധ്യക്ഷത വഹിച്ചു. വേണു കരിക്കാട്, വനജ ഭാസ്കർ, എ.ടി. സെയ്തലവി, പി. ദാക്ഷായണി, കെ.പി. സുധീഷ്, വി.എൽ. ജോയ്, കെ.പി. ബാബു ഷെരീഫ് എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികൾ: കെ.ആർ. തോമസ് (മുഖ്യ രക്ഷാധികാരി), വർഗീസ് മേച്ചേരി (പ്രസി.), വനജ ഭാസ്കർ, കെ.പി. സുധീഷ്, വി.എൽ. ജോയ്, ജിന്നി പുത്തൻപുരക്കൽ (വൈസ് പ്രസി.), സേതു താണിക്കുടം - (ജന. സെക്ര.), പി.കെ. അർജുനൻ, പി. ദാക്ഷായണി (സെക്ര.), ടി.ഐ.കെ. മുഹമ്മദ് -(ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.