കണിമംഗലത്ത് ബസും ലോറിയും കൂട്ടിയിടിച്ചു; അരമണിക്കൂർ ഗതാഗതം മുടങ്ങി

തൃശൂർ: കണിമംഗലം പാലത്തിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് അര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. തൃശൂരിൽനിന്ന് ഇരിങ്ങാലക്കുടയിലേക്ക് പോകുന്ന ബസും ചാലക്കുടിയിൽനിന്ന് തൃശൂരിലേക്കുള്ള ലോറിയുമാണ് അപകടത്തിൽപെട്ടത്. പാലത്തിന് മുകളിലെ വീതി കുറഞ്ഞ ഭാഗത്താണ് അപകടം. ബസി​െൻറ മുൻവശത്തെ ചില്ല് തകർന്നു. ആർക്കും പരിക്കില്ല. പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് നെടുപുഴ പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.