തൃശൂർ: യുവ എന്‍ജിനീയറുടെ കൈ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ അഭിഭാഷകന്‍ അയ്യന്തോള്‍ എട്ടുകുളം വക്കത്ത് വീട്ടില്‍ വി.ആർ. ജ്യോതിഷ് മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം ഇയാളുടെ ജാമ്യാപേക്ഷ ജില്ല കോടതി തള്ളിയിരുന്നു. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ വിജയഭാനുവാണ് ഇയാൾക്ക് വേണ്ടി ഹൈകോടതിയിൽ ഹാജരാവുക. കേസ് വെള്ളിയാഴ്ച പരിഗണിച്ചേക്കും. അതേസമയം, ഒളിവിൽ കഴിയുന്ന അഭിഭാഷകൻ മംഗലാപുരത്തുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. അടുത്ത ദിവസം പൊലീസ് സംഘം ഇയാളെ തേടി കർണാടകയിലേക്ക് പോവും. ഹൈകോടതി ചീഫ് ജസ്റ്റിസിന് ഭീമഹരജി നൽകും തൃശൂർ: യുവ എന്‍ജിനീയറുടെ കൈ തല്ലിയൊടിച്ച കേസിൽ അഭിഭാഷകൻ അടക്കം മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ഇയാളെ രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരെ കേസെടുക്കണമെന്നും സിറ്റിസണ്‍സ് എഗൈൻസ്റ്റ് കറപ്ഷന്‍ ആന്‍ഡ് ഇന്‍ജസ്റ്റിസ് (കക്കായ്) ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഹൈകോടതി ചീഫ് ജസ്റ്റിസിന് ഭീമഹരജി നല്‍കും. ഇതിനുള്ള ഒപ്പുശേഖരണം ജില്ല കോടതിക്ക് മുന്നില്‍നിന്ന് ആരംഭിക്കും. മുഖ്യമന്ത്രി, ഡി.ജി.പി, തൃശൂര്‍ ഐ.ജി എന്നിവര്‍ക്കും പരാതി നല്‍കും. അഡ്വ. ജ്യോതിഷിനെ ബാര്‍ അസോസിയേഷനില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 28ന് രാവിലെ ജില്ല കോടതിക്ക് മുന്നില്‍ സമരം സംഘടിപ്പിക്കുമെന്നും ചീഫ് കോഒാഡിനേറ്റര്‍ ശ്രീധരന്‍ തേറമ്പില്‍, ആൻറണി ചിറ്റാട്ടുകര, ജോണി വര്‍ഗീസ്, മുരുകന്‍ വെട്ടിയാട്ടില്‍, ഷിജോ വല്ലച്ചിറക്കാരന്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.